Current Date

Search
Close this search box.
Search
Close this search box.

ഹമാസ്, ഇസ്രായേല്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ ശക്തിയാണ്

കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് പ്രയോഗിച്ച തന്ത്രങ്ങളെ അവരുടെ ഇതുവരെയുള്ളതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ചില തന്ത്രങ്ങളായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കരയിലും കടലിലും ആകാശത്തുമായി സൈനിക ഭാഷയില്‍ പറയുന്ന മള്‍ട്ടി-ഡൊമെയ്ന്‍ ഓപ്പറേഷന്‍സ് എന്നറിയപ്പെടുന്ന ഓപറേഷന്‍ ആണ് അവര്‍ നടത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ നിരീക്ഷണ പോസ്റ്റുകള്‍ക്ക് നേരെയാണ് ആദ്യ ആക്രമണം നടത്തിയത്. അവരുടെ ശക്തമായ റോക്കറ്റ് ആക്രമണങ്ങള്‍ ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനങ്ങളെ വരെ മറികടക്കുന്നവയായിരുന്നു.

ഇവയെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന് വിളിക്കുന്നു – സാരാംശത്തില്‍ അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നു, ഇസ്രായേലിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന അടുത്ത ഘട്ടത്തിന് തയാറെടുക്കുന്ന നടപടിയാണ് ഇതെന്നും വിശേഷിപ്പിക്കാം.

അടുത്ത ഘട്ടം, ഇസ്രായേലിലേക്കുള്ള അഭൂതപൂര്‍വമായ ശാരീരിക നുഴഞ്ഞുകയറ്റമായിരുന്നു, ഇതിലൂടെ ഒന്നിലധികം ദിശകളില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കുകയും, ഇസ്രായേല്‍ സൈനിക പോസ്റ്റുകളെ ആക്രമിക്കുകയും സൈനികരെ വധിക്കുകയും ബന്ദികളാക്കുകയും സൈനിക ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം അടിവരയിടുന്നത് മനഃശാസ്ത്രപരമായ ഘടകത്തിന്റെ ഉപയോഗമാണ്. ഇസ്രായേല്‍ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് സംപ്രേക്ഷണം ചെയ്തതും സംഗീത നിശക്കു നേരെ നടത്തിയ ആക്രമണമുള്‍പ്പെടെയും കൂടാതെ ഇസ്രായേലി സൈനികരെയും സാധാരണക്കാരെയും പിടികൂടി ഗാസ മുനമ്പിലേക്ക് തിരികെ കൊണ്ടുപോയതുമെല്ലാം ഇതിന് തെളിവാണ്.

മറഞ്ഞിരുന്നുള്ള ആസൂത്രണം

ഹമാസ് ഏറ്റെടുത്ത ആസൂത്രണങ്ങളില്‍ ഭൂരിഭാഗവും മാസങ്ങളോളം രാജ്യത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെ ഇസ്രായേല്‍ കടന്നുപോകുന്ന സമയത്തായിരുന്നു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ മുന്നോട്ട് വച്ച ജുഡീഷ്യല്‍ നിയമനിര്‍മ്മാണത്തിന്റെ കെട്ടിക്കുടുക്കായിരുന്നു രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണം. അത് ജുഡീഷ്യറിയെ അവര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ദുര്‍ബലപ്പെടുത്തുന്നതായിരുന്നു. ഇതിനെതിരെ എതിരാളികള്‍ രാജ്യത്ത് പ്രതിവാര പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ അശാന്തിയുടെ ‘പശ്ചാത്തല ശബ്ദം’ ഇസ്രായേലി രഹസ്യാന്വേഷണത്തിന്റെ ശ്രദ്ധ തിരിച്ചു. ഇസ്രായേല്‍ രഹസ്യാന്വേഷണ സംവിധാനത്തക്കെറിച്ചും അവരുടെ സ്രോതസ്സുകളും ഹമാസ് തിരിച്ചറിയുകയും പഠിക്കുകയും ചെയ്തു. അവരുടെ തയ്യാറെടുപ്പുകള്‍ രഹസ്യമായിട്ടായിരുന്നു.

വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ ചെക്ക്പോസ്റ്റുകളിലേക്ക് നുഴഞ്ഞുകയറാനും അത് മറികടക്കാനും അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്താനും ഹമാസിനെ പ്രാപ്തരാക്കുന്ന ഭൂഗര്‍ഭ പാതകളുടെ വിപുലമായ ശൃംഖല നിര്‍മ്മിക്കുന്നതിന് തുരങ്ക അടിസ്ഥാന സൗകര്യങ്ങളില്‍ ഹമാസ് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. തുരങ്കങ്ങളുടെയും ഭൂഗര്‍ഭ സൗകര്യങ്ങളുടെയും ഉപയോഗം ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ഹമാസിന്റെ തയ്യാറെടുപ്പുകള്‍ മറച്ചുവെക്കാന്‍ ഏറെക്കുറെ സഹായിച്ചിട്ടുണ്ടാകും.

വളര്‍ന്നുവരുന്ന ഭീഷണി

ഇസ്രായേല്‍ സേനയുമായുള്ള മുന്‍കാല ഏറ്റുമുട്ടലുകളില്‍ നിന്നുള്ള പാഠങ്ങള്‍ ഉപയോഗപ്പെടുത്തി, 2002-ല്‍ ജെനിനില്‍ പോരാളികള്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ പഠിക്കുകയും ഹമാസ് വിവിധ സ്രോതസ്സുകളില്‍ നിന്ന് പഠിച്ചതായി തോന്നുന്ന അവരുടേതായ പുതുമകള്‍ ഇതിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അവര്‍ ഹിസ്ബുള്ളയുടെ സൈനിക സൗകര്യങ്ങളില്‍ നിന്നും വിമത യുദ്ധ തന്ത്രങ്ങളില്‍ നിന്നും അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുന്നു.

ഇസ്രായേല്‍ സേനയുമായുള്ള മുന്‍ ഏറ്റുമുട്ടലുകള്‍, പ്രത്യേകിച്ച് 2014-ല്‍ ഗാസയ്ക്കെതിരായ നടന്ന ആക്രമണത്തിനിടെ ഹമാസിനെ നഗര യുദ്ധത്തിന്റെ പ്രാധാന്യവും അത്യാധുനിക സ്‌ഫോടകവസ്തുക്കള്‍ (ഐ.ഇ.ഡി) ടണല്‍ നെറ്റ്വര്‍ക്കുകള്‍, മനഃശാസ്ത്രപരമായ യുദ്ധം, അസമമായ യുദ്ധം എന്നിവ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും ഹമാസിനെ പഠിപ്പിച്ചു.

ജെനിനില്‍ നിന്നുള്ള പാഠങ്ങള്‍

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ 2002ലെ ജെനിന്‍ യുദ്ധത്തില്‍ ജെനിന്‍ പോരാളികള്‍ പ്രയോഗിച്ച തന്ത്രങ്ങളില്‍ നിന്നും ഹമാസ് പ്രത്യേക പരിശീലനം നേടിയതായി കരുതുന്നു.

ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2002 ഏപ്രിലില്‍, ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 52 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 23 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജെനിന്‍ യുദ്ധത്തില്‍ നിന്ന് ഹമാസ് പഠിച്ചിരിക്കാവുന്ന പ്രധാന പാഠങ്ങളിലൊന്ന്, ആളപായങ്ങള്‍ വരുത്തുന്നതിലും ഇസ്രായേലി സൈനിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിലും ഐ.ഇ.ഡിയുടെ ഫലപ്രാപ്തിയായിരുന്നു.

ഐഇഡികള്‍ പൊതുവെ ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ മറച്ചുവെക്കാവുന്നതുമാണ്, തുല്യതയില്ലാത്ത യുദ്ധത്തിനുള്ള വിലപ്പെട്ട ഉപകരണമാക്കി ഇതിനെ മാറ്റുന്നു. ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍, പട്രോളിംഗ്, ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ ലക്ഷ്യമിട്ട് ഹമാസ് അതിന്റെ ആയുധപ്പുരയില്‍ ഐ.ഇ.ഡികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഗാസയിലേക്ക് ഒരു കര ആക്രമണം നടത്തിയാല്‍, അവര്‍ ഈ തന്ത്രങ്ങള്‍ വീണ്ടും പ്രയോഗിക്കുന്നത് ഞമ്മള്‍ തീര്‍ച്ചയായും കാണും.

ജെനിന്‍ പോരാളികളില്‍ നിന്നുള്ള മറ്റൊരു പാഠം, തന്ത്രപരമായ ചുവടുവെക്കുളും അത്ഭുതകരമായ നീക്കങ്ങളുടെയും പ്രാധാന്യമാണ്.
ഹമാസ് പോരാളികളെയും അവരുടെ സാധനങ്ങളും കൊണ്ടുപോകുന്നതിനും ഇസ്രായേലി സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനും അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തുന്നതിനും തുരങ്കങ്ങളുടെ ശൃംഖലയുടെ ഉപയോഗവും അവര്‍ക്ക് ഗുണമായി.

അസമമായ മത്സരം

ഇപ്പോഴും അത്യാധുനികവും കൂറ്റന്‍ ആയുധങ്ങളും വ്യോമ ശക്തിയും ഉള്ള ഒരു സൈന്യവുമായി ഹമാസ് പോരാടുകയാണ്.
ആ ആയുധങ്ങളുടെ മുന്നില്‍, ഹമാസിന്റെ പക്കല്‍ സ്വയമേ നിര്‍മ്മിതമായ ഐ.ഇ.ഡികള്‍, റോക്കറ്റുകള്‍, അവര്‍ കള്ളക്കടത്തിലൂടെ എത്തിച്ച സങ്കീര്‍ണ്ണമായ ലഘു ആയുധങ്ങള്‍ എന്നിവയല്ലാതെ മറ്റൊന്നുമില്ല,

അതുകൊണ്ടാണ് ഈ സംഘം തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നോട്ട് പോകുന്നത്. ഹിറ്റ്-ആന്‍ഡ്-റണ്‍ ആക്രമണങ്ങള്‍, പതിയിരുന്നുള്ള ആക്രമണം, സ്‌നിപ്പര്‍ ഫയര്‍ എന്നിവയുടെ തന്ത്രം ഉപയോഗിച്ച് അര്‍ സ്വന്തം അപായങ്ങള്‍ കുറയ്ക്കാനും നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ ഈ ആക്രമണത്തില്‍ നിന്ന് ഹമാസ് ഒടുവിലായി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമല്ല, കാരണം അറബ് മേഖലയില്‍ നിന്ന് വിപുലമായ സൈനിക പിന്തുണ ഹമാസിന് ലഭിക്കാന്‍ സാധ്യതയില്ല.

ഇതിനകം സ്തംഭിച്ച് കിടക്കുന്ന ഇസ്രായേലും ഫലസ്തീനും തമ്മിലും പലസ്തീന്‍ വിഭാഗങ്ങള്‍ തമ്മിലുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. എന്നിരുന്നാലും, ഗസ്സയിലെ നിരപരാധികളായ സാധാരണക്കാരാണ് പ്രയാസങ്ങള്‍ വഹിക്കേണ്ടിവരിക എന്നത് വ്യക്തമാണ്. പോകാന്‍ മറ്റൊരു സ്ഥലമില്ലാത്ത അവര്‍ ക്രൂരമായ വ്യോമ ആക്രമണത്തിന് വിധേയരായവരാണ്. ഉടന്‍ കരയിലൂടെ അവര്‍ ആക്രമിക്കപ്പെടുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ, ഹമാസിന്റെ ഈ വിസ്മയ പ്രവര്‍ത്തനം തന്ത്രപരമായ നഷ്ടമോ ലാഭമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Related Articles