Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി തെരഞ്ഞെടുപ്പിൽ ചാലകശക്തിയാവുന്ന ഗസ്സ

ഭൂമിശാസ്ത്രുപരമായി അത്ര വലുതല്ല ഗസ്സ. എന്നിരുന്നാലും കാലങ്ങളായി തുടരുന്ന അധിനിവേശത്തില്‍ നിന്നുമുള്ള മോചനമെന്ന നിലക്ക് എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഫലസ്തീന്‍ പ്രശ്‌നം. ഒക്ടോബര്‍ ഏഴിനുണ്ടായ തൂഫാനുല്‍ അഖ്‌സയും അതിനുശേഷം ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ അഴിച്ചുവിട്ട വംശഹത്യയും പലതരം ആഖ്യാനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും നിലപാടുതറ രൂപീകരിക്കുന്നതില്‍ ഫലസ്തീന്‍ പ്രശ്‌നം നിര്‍ണ്ണായക സ്വാധീനം ചെലുത്തി എന്നതാണ് വാസ്തവം. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ എന്ന ശക്തി, അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ഗസ്സയുടെ പ്രതിരോധം, തകര്‍ക്കാനാവാത്ത ശക്തി, ബന്ദികള്‍ തുടങ്ങിയ വ്യത്യസ്ത തരം ചര്‍ച്ചകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

ഗസ്സയിലെ യുദ്ധത്തോട് തുര്‍ക്കി ഭരണകൂടം സ്വീകരിച്ച സമീപനവും രീതിയും ഇതിനോടകം പല രാജ്യങ്ങളുടെയും ശത്രുത പിടിച്ചുപറ്റിയിട്ടുണ്ട്. ആഗോളതലത്തില്‍ ചില ലേഖനങ്ങള്‍, നിലവിലെ യുദ്ധസാഹചര്യത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ഒരു ബഹുസ്വര ജനാധിപത്യത്തിലേക്കുള്ള ചടുലമായ മാറ്റത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നും കാണാം.

മുമ്പുള്ളതിനേക്കാള്‍ വ്യത്യസ്തമായി തെരഞ്ഞെടുപ്പ് കാലത്ത് ഗസ്സയോടുള്ള ശത്രുതാപരമായ സമീപനവും ഹമാസിന്റെയും ഗസ്സ നിവാസികളുടെയും ധീരതയും ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങളുമെല്ലാം പല രാജ്യങ്ങളുടെയും ആഭ്യന്തര തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായി വന്നിട്ടുണ്ട്. ബ്രിട്ടന്‍ പാര്‍ലമെന്റിലെ സഭാംഗമായ ജോര്‍ജ്ജ് ഗല്ലോവി ഗസ്സ വിഷയം തുറന്നടിച്ച് സംസാരിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണക്കുന്നതിനാല്‍ അമേരിക്കയിലെ പൗരന്മാരുടെയും മുസ്്‌ലിംകളുടെയം ശക്തമായ എതിര്‍പ്പാണ് പ്രസിഡന്റ് ജോ ബൈഡന് നേരിടേണ്ടി വരുന്നത്. ഇതുമൂലം തന്റെ ജനപ്രീതി ഇടിയുമെന്നും അദ്ദേഹം ഭയക്കുന്നുണ്ട്്.

ഗസ്സയോടുള്ള വിരോധം വലിയ അളവിലുള്ള പരിണതികളാണ് തുര്‍ക്കി ഇലക്ഷനില്‍ സൃഷ്ടിക്കുക. സാധാരണ ഗതിയില്‍ വൈദേശികമായ വാര്‍ത്തകളും മറ്റും തുര്‍ക്കിയിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാറില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ അങ്ങനെയല്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ക്യാമ്പയിനുകളിലൂടെയും പ്രസംഗങ്ങളിലൂടെയും തുര്‍ക്കിയിലെ ജനങ്ങളില്‍ ഗസ്സയെ കുറിച്ചുള്ള വിരോധം കുത്തിനിറച്ചിട്ടുണ്ട്്. പക്ഷേ അത് മാത്രമല്ല കാരണം. തുര്‍ക്കി ഗവണ്‍മെന്റിന്റെ ഇസ്രായേലനുകൂല നിലപാടുകളും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇത്രയധികം യുദ്ധം രൂക്ഷമായ സാഹചര്യത്തിലും ഇസ്രായേലുമായി തുടരുന്ന കച്ചവടയിടപാടുകള്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ആഭ്യന്തരമായി ഉയര്‍ന്നുവന്നത്.

ഗസ്സയെ ചൊല്ലി വലിയ അളവിലുള്ള പിടിവലികളാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നടന്നത്. സി.എച്.പി സ്ഥാനാര്‍ത്ഥിയും നിലവിലെ ഇസ്തംബൂള്‍ മേയറുമായ അക്രം ഒമമൊഗ്്‌ലു ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിച്ചിരുന്നു. എ.കെ.പി സ്ഥാനാര്‍ത്ഥിയായ മുറാദ് കുറം തെരഞ്ഞെടുപ്പ് വേളയിലെ പ്രസംഗത്തില്‍ താന്‍ ജയിച്ചാല്‍ ഗസ്സയില്‍ സമാധാനം വരുമെന്ന് പറഞ്ഞത് ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.കുറമിന്റെ പാര്‍ട്ടിക്ക് ഇസ്രായേല്‍ കമ്പനികളില്‍ ഓഹരിയുണ്ടെന്ന് ഒമമൊഗ്്‌ലുവിന്റെ പാര്‍ട്ടിയും ഒമമൊഗ്്‌ലുവിന്റെ പാര്‍ട്ടിക്ക് പല ഇസ്രായേല്‍ കമ്പനികളില്‍ പങ്കുണ്ടെന്ന് കുറമിന്റെ പാര്‍ട്ടിയും അന്യോന്യം ആരോപിക്കുന്നുമുണ്ട്. തദടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നം എത്രകണ്ട്് തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ പോലും ഫലസ്തീന്‍ പ്രശ്‌നം അത്രമേല്‍ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുകയില്ലന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാരണം, അതിനേക്കാള്‍ വേറെ ഒരുപാട് ശക്തമായ ഘടകങ്ങള്‍ നിലവില്‍ തുര്‍ക്കിയുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉണ്ട്. രാഷ്ട്രീയ പക്ഷപാതിത്വം, സാമ്പത്തിക നയം, തെരഞ്ഞെടുപ്പ് വാഗ്്ദാനങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിങ്ങനെ സങ്കീര്‍ണ്ണമായ അനവധി പാളികളില്‍ തുര്‍ക്കി തെരഞ്ഞെടുപ്പ് കെട്ടുപിണഞ്ഞ് കിടക്കുമ്പോള്‍ ചെറിയ രൂപത്തിലുള്ള ഓളമേ ഫലസ്തീന്‍ പ്രശ്‌നം സൃഷ്ടിക്കൂ എന്നാണ് വിലയിരുത്തല്‍.

നിസ്സാര സ്വാധീനമെന്ന് പറയുമ്പോഴും സ്ഥാനാര്‍ഥികളുടെ ജയപരാജയത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഫലസ്തീന്‍ പ്രശ്‌നം കാരണമായേക്കാം. പ്രത്യേകിച്ചും വിജയസാധ്യതയുള്ള പ്രദേശങ്ങളില്‍. അങ്കാറ, ഇസതംബൂള്‍ പോലുള്ള പട്ടണങ്ങളില്‍ പ്രസ്തുത വിഷയം ഏറെ പ്രാധാന്യത്തോടെ വിഷയീഭവിക്കാന്‍ സാധ്യതയുണ്ട്്. ഇസ്രായേല്‍ ചായ് വ് പ്രകടിപ്പിച്ചവരില്‍ എ.കെ.പി പാര്‍ട്ടി, ഇസ്്‌ലാമിസ്റ്റ് സംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് ഇങ്ങനെ പ്രതിഷേധ സൂചകമായുള്ള വോട്ട് കൂടുതല്‍ പ്രതിഫലിക്കുക. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പോലുള്ള തെരഞ്ഞെടുപ്പിലും ആളുകള്‍ തങ്ങളുടെ പ്രതിഷേധ വോട്ടുകള്‍ വിനിയോഗിക്കാറുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ അവലോകനം ചെയ്യുമ്പോള്‍ നാല് ഇടങ്ങളിലെ ഫലങ്ങള്‍, പ്രധാനമായും പ്രാദേശിക മുനിസിപ്പാലിറ്റകള്‍, വലിയ പട്ടണങ്ങളും അവിടുത്തെ മുനിസിപ്പല്‍ കൗണ്‍സിലുകളും മെട്രോപൊളിറ്റന്‍ സിറ്റികളിലെ ഭരണകൂടവും അതിലെ കൗണ്‍സിലുകളും ഒരുപോലെ പരിശോധിക്കപ്പെടേണ്ടതാണ്. അപ്പോള്‍ ഗസ്സ വിഷയം എന്തുമാത്രം സ്വാധീനം ചെലുത്തിയെന്ന് കൃത്യമായി പറയാനാവും.

ചുരുക്കത്തില്‍, വൈദേശികമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ഗസ്സയോടുള്ള തുര്‍ക്കി ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ ഈ വസ്തുതയെ അരക്കെട്ടുറപ്പിക്കുന്നതാണ്.ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും ഭരണകൂടത്തിന്റെ സമീപനത്തിലും കാതലായ ചാലകശക്തിയാവാന്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് കഴിയും.

 

വിവ: മുഖ്താര്‍ നജീബ്

Related Articles