Current Date

Search
Close this search box.
Search
Close this search box.

സൈനികരുടെ ഫോണുകള്‍ ഹമാസ് ഹാക്ക് ചെയ്തതായി ഇസ്രായേല്‍ ഇന്റലിജന്‍സ്

തെല്‍അവീവ്: ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥരുടെയും, സൈനികരുടെയും വിവരങ്ങള്‍ ഹമാസ് ചോര്‍ത്തിയതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഫേസ്ബുക്കില്‍ വ്യാജ അകൗണ്ടുകള്‍ നിര്‍മിച്ചാണ് നിരവധി ഇസ്രായേലി സൈനികരുടെയും ഓഫീസര്‍മാരുടെയും ഫോണുകള്‍ ഹമാസ് ഹാക്ക് ചെയ്തതെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ചു കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ ഇസ്രായേല്‍ അധികൃതര്‍ വളരെയധികം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഈ അകൗണ്ടുകളിലൂടെ സൈനിക നീക്കങ്ങളെ സംബന്ധിച്ചും മറ്റുമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ച ഹമാസ് ഹാക്കര്‍മാര്‍, സൈനികരുടെ ഫോണ്‍ കാമറകളും തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാക്കിയിരുന്നു. ഇതിലൂടെ ഫോണിന്റെ ഉടമസ്ഥന്‍ അറിയാതെ കാമറ ദൃശ്യങ്ങള്‍ ഹമാസ് ഹാക്കര്‍മാരുടെ പക്കലെത്തിയിട്ടുണ്ട്. കൂടാതെ സൈനികരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഹമാസ് ചോര്‍ത്തിയെടുത്ത വിവരങ്ങളില്‍ ഉള്‍പ്പെടുമെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. അതേസമയം സൈനിക വിഭാഗത്തെ ഗുരുതരമായി ബാധിക്കുന്ന വിവരങ്ങളൊന്നും തന്നെ ഹമാസിന് ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഇത് വളരെ അപകടകരമാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ‘ഹമാസിന് യുവതലമുറയുടെ ഭാഷ നല്ലവണ്ണം വശമുണ്ടെന്നും, ഇക്കാരണത്താലാണ് നിരവധി സൈനികരുടെ ഫോണുകളിലേക്ക് വൈറസുകളെ കടത്തി വിടാന്‍ അവര്‍ക്ക് കഴിഞ്ഞത്’ എന്നാണ് ഒരു സൈനിക വക്താവ് പ്രതികരിച്ചത്. സുന്ദരികളായ യുവതികളുടെ ഫോട്ടോ വെച്ച് നിര്‍മിച്ച വ്യാജ ഫേസ്ബുക്ക് അകൗണ്ടുകള്‍ ഉപയോഗിച്ച് ഇസ്രായേലി സൈനികരുമായി ചാറ്റ് ചെയ്ത് വലയില്‍ വീഴ്ത്തി, അവരെ കൊണ്ട് ഒരു പ്രത്യേക ചാറ്റിംഗ് അപ്പിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അവരുടെ ഫോണുകള്‍ ഹമാസ് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവും. ഇസ്രായേലിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ഇത്തരം വ്യാജ അകൗണ്ടുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുകയും, ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

Related Articles