Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ജനസംഖ്യാബോംബ് എന്ന മിത്ത്

മുസ്‌ലിംകള്‍ എണ്ണത്തിലും വണ്ണത്തിലും ഹിന്ദുക്കളെ കടത്തിവെച്ച് 2035 ആകുമ്പോഴേക്കും ഇന്ത്യയിലെ ഭൂരുപക്ഷമായിത്തീരുമോ? പല ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളും ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കുന്നത് എങ്ങനെയായിരിക്കും 2035 ആകുമ്പോഴേക്ക് രാജ്യത്ത് ഹിന്ദു ജനസംഖ്യ 90.2 കോടിയായി ചുരുങ്ങുന്നതെന്നും, അതേ സമയം മുസ്‌ലിം ജനസംഖ്യ പൊടുന്നനെ വര്‍ദ്ധിച്ച് 92.5 കൊടിയിലേക്ക് വികസിക്കുന്നത് എന്നുമാണ്. 2050 ആകുമ്പോഴേക്ക് രാജ്യത്ത് ഹൈന്ദവ ആഘോഷങ്ങള്‍ ഗണ്യമായി കുറയും, വലിയ തോതില്‍ അമുസ്‌ലിം വംശഹത്യകള്‍ അരങ്ങേറും, 2050 ഓടുകൂടി മുസ്‌ലിം ജനസംഖ്യ 189 കോടിയായി വര്‍ധിച്ച് ഇന്ത്യ ഒരു മുസ്‌ലിം രാജ്യമായിത്തീരും എന്നൊക്കെ ഇത്തരം വെബ്‌സൈറ്റുകള്‍ പടച്ചുവിടുന്നു.

ഒരുപാട് വര്‍ഷമയി സംഘ്പരിവാര്‍ ഈ കുപ്രചരണം ലഘുലേഖയിലൂടെയും, അവരുടെ ബ്ലോഗുകളിലുടെയും നടത്തിവരുന്നുണ്ട്. 2013 ഒക്ടോബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന RSS-ന്റെ ഒരു ദേശീയ പ്രവര്‍ത്തക സമിതി സമ്മേളനത്തില്‍ ജോയിന്‍ സെക്രടറിയായ ദതാേ്രതയ ഹോസാബലെ എല്ലാ ഹിന്ദുക്കളോടും കുറഞ്ഞത് മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കാന്‍ ആവശ്യപ്പെടുകയുണ്ടായി.
 
ഈ അടുത്ത് BJP നിയമനിര്‍മാണസഭാംഗം സാക്ഷി മഹാരാജും VHP നേതാവ് സാധ്‌വി പ്രാചിയും എല്ലാ ഹിന്ദു സ്ത്രീകളോടും നാല് വീതം കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇത് ആവര്‍ത്തിക്കുകയുണ്ടായി. ബറേലിയില്‍ വെച്ച് നടന്ന VHPയുടെ അമ്പതാം സ്ഥാപക ദിനം അടയാളപ്പെടുത്തുന്ന ഒരു പരിപാടിയില്‍ അതിന്റെ നേതാവ് പ്രവീണ്‍ തൊഗാടിയ പറഞ്ഞു: ‘നാല് കുട്ടികളെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് എന്തിനാണിത്ര ബഹളം? മുസ്‌ലിംകള്‍ കുട്ടികളെ ഉണ്ടാക്കുമ്പോള്‍ ആര്‍ക്കും ഒരക്ഷരം പറയാനില്ല. മുസ്‌ലിംകള്‍ 4 ഭാര്യമാരെ വെക്കുകയും 10 കുട്ടികളെ ഉണ്ടാക്കുകയും ചെയ്യുന്നു. രണ്ട് കുട്ടികളെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഒരു നിയമം കൊണ്ടുവരൂ. അതിനു മുകളില്‍ കുട്ടികളുണ്ടാകുന്നവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യുക.
ബദ്‌രിനാഥിലെ ബദ്‌രികാശ്രമത്തിലെ ശങ്കരാചാര്യ വാസുദേവാനന്ദ് സരസ്വതി ഒരു പടികൂടി മുന്നോട്ട് കടന്ന് ആവശ്യപ്പെട്ടത്, സമുദായം അപകടത്തിലകാതിരിക്കാന്‍ അത് വളരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനാല്‍ എല്ലാ ഹിന്ദു സ്ത്രീകളും 10 കുട്ടികളെ പ്രസവിക്കണം.

അവകാശവാദങ്ങളുടെ സത്യസന്ധത
സര്ക്കാരിന്റെ 2011 സെന്‍സസ് റിപ്പോര്‍ട്ട് അടുത്തതായി പുറത്തുവരാനിരിക്കുകയാണ്. റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യത്തില്‍ തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു. 2014 ലോക്‌സഭാ ഇലക്ഷന്‍ പ്രമാണിച്ച് അതിന്റെ പ്രകാശനം താല്‍ക്കാലികമായി തടഞ്ഞതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന UPA സര്‍ക്കാര്‍ അത് പുറത്തു വിടുന്നതുമൂലം ഹിന്ദുത്വ ശക്തികള്‍ അതുപയോഗപ്പെടുത്തി സര്‍ക്കാരിന്റെ തലവേദന കൂട്ടാനുള്ള സാധ്യത ഭയന്നിരിക്കണം. ചോര്‍ന്ന പ്രസ്തുത റിപോര്‍ട്ട് ഈയടുത്ത് വേണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി. ചോര്‍ന്ന റിപ്പോര്‍ട്ട് പ്രകാരം, മുസ്‌ലിം ജനസംഖ്യ 13.4 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതാദ്യമായി ഹിന്ദു ജനസംഖ്യ 80 ശതമാനത്തില്‍ താഴെ എത്തുകയും ചെയ്തിരിക്കുന്നു.

1961-ല്‍ മുസ്‌ലിംകള്‍ 10.7 ശതമാനവും ഹിന്ദുക്കള്‍ 83.4 ശതമാനവും ആയിരുന്നു. 2011-ല്‍ മുസ്‌ലിം ജനസംഖ്യ 13.4 ശതമാനത്തിലേക്ക് ഉയരുകയും ഹിന്ദു ജനസംഖ്യ 80.5 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. ചോര്‍ന്ന റിപ്പോര്‍ട്ട് അനുസരിച്ച് മുസ്‌ലിം ജനസംഖ്യ വളരുകയാണെങ്കില്‍ ഹിന്ദു ജനസംഖ്യ തീര്‍ച്ചയായും താഴോട്ട് വരണം. ഒറ്റനോട്ടത്തില്‍ ഈ കണക്കുകള്‍ ഭീഷണി ഉളവാക്കുന്നതും ഹിന്ദുത്വ ശക്തികള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷെ, ഇത് സത്യത്തിന്റെ ഒരു വശം മാത്രമാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്. ദശാബ്ദ ജനസംഖ്യാ വര്‍ധനവില്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ക്ക് കാര്യമായ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. 1991-2001 കാലയളവില്‍ മുസ്‌ലിം ജനസംഖ്യാ വര്‍ദ്ധന 29 ശതമാനം ആയിരുന്നെങ്കില്‍, തല്‍സ്ഥാനത്ത് 2011-ല്‍ അത് 24 ശതമാനം മാത്രമാണ്. എന്നാലും ഇത് ദേശീയ ശരാശരി സനസംഖ്യാ വളര്‍ച്ചയായ 18 ശതമാനത്തെക്കാള്‍ അധികമാണ്. പക്ഷെ, മുസ്‌ലിം ജനസംഖ്യ വര്‍ധനവിനെ ഒന്ന് കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ അണുകുടുംബ പ്രവണതയും, മുസ്‌ലിംകള്‍ക്കിടയില്‍ വര്‍ധിക്കുന്ന വിദ്യാഭ്യാസവും ഈ വര്‍ധനവിനെ ഭാവിയില്‍ ഇനിയും കുറയ്ക്കും.

മിത്ത് ഒന്ന്: മുസ്‌ലിം സ്ത്രീകള്‍ പത്ത് പ്രസവിക്കുന്നു

ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ (National Family Health Survey (NFHS)) ശേഖരിച്ച രേഖകള്‍ യഥാര്‍തത്തില്‍ ഹിന്ദുത്വ പരിവാര്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍ക്ക് ഒരു തിരിച്ചടി കൂടിയാണ്. 1991-92, 99, 2005-06 എന്നിങ്ങനെ ഇതിനു മുമ്പ് മൂന്ന് സര്‍വ്വേകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ ജനന നിരക്കിലും കുടുംബാസൂത്രണ രീതികളിലും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ അത് പ്രതിഫലിപ്പിക്കുന്നു.
 

1991-92 കാലയളവില്‍ ഹിന്ദു സ്ത്രീകളുടെ പ്രജനന നിരക്ക് (Total fertility rate or TFR) 3.3 ആണ്. അതേസമയം മുസ്‌ലിംകളിലത് 4.41 ഒന്നും. 1998-99 കാലയളവിലത് ഹിന്ദു സ്ത്രീകളില്‍ 2.78-ലേക്കും മുസ്‌ലിംകളില്‍ 3.59 ലേക്കും താഴ്ന്നു. 2005-06 വര്‍ഷ കണക്ക് പ്രകാരമത് ഹിന്ദുക്കളില്‍ 2.59 ഉം മുസ്‌ലിംകളില്‍ 3.4 ഉം ആയി ചുരുങ്ങി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മുസ്‌ലിം സ്ത്രീകളുടെ പ്രജനന നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണിത് വ്യക്തമാക്കുന്നത്.

ഇത്  തെളിയിക്കുന്നത് മുസ്‌ലിം സ്ത്രീകള്‍ 10 കുട്ടികളെയൊക്കെ പ്രസവിക്കുന്നു എന്നാ മിത്തിന്റെ അടിസ്ഥാന രാഹിത്യമാണ്. യഥാര്‍ത്ഥത്തില്‍  മുസ്‌ലിം സ്ത്രീകള്‍ ശരാശരി നാല് കുട്ടികളില്‍ താഴെ (3.5) കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്. അവരുടെ പ്രസവശേഷി നിരക്ക് 2005-06ല്‍ 3.4 ആയിരുന്നു. പുതിയ പ്രവണതയനുസരിച്ചു ഇതില്‍ ഒന്ന് കൂടി ഇടിവ് സംഭവിച്ചിരിക്കുകയാണ്.

എന്നിരിന്നാലും, മുസ്‌ലിം സ്ത്രീകള്‍ക്കാണ് ഹിന്ദു സ്ത്രീകളെക്കാള്‍ പ്രസവശേഷി എന്നത് സത്യമാണ്. എന്തുകൊണ്ടിങ്ങനെ?  ഉത്തരം NFHS-ന്റെ കണക്കുകളില്‍ തന്നെയുണ്ട്. രേഖകള്‍ വ്യക്തമായി അടിവരയിടുന്ന ഒരു സത്യം; വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കിടയിലും, പാവപ്പെട്ടവര്‍ക്കിടയിലും പ്രസവ നിരക്ക് കൂടുതലാണ് എന്നതാണ്. സാമ്പത്തിക അഭിവൃദ്ധിയും വിദ്യാഭ്യാസവും ഉയരുന്നതിനനുസരിച്ച് ഇത് കുറഞ്ഞു വരുന്നു.

ഒന്നു കൂടി അടുത്ത് പരിശോധിച്ചാല്‍ പ്രസവ ശേഷി കുത്തനെയുള്ള ഇടിവിന് സക്ഷിയായതും 2.1 എന്ന replacement level ലേക്ക് താഴ്ന്ന് പോയതായും കാണാന്‍ കഴിയും. എന്താണ്  replacement level? ഒരു ദമ്പതിക്ക് 2 കുട്ടികളാണെങ്കില്‍ അവരുടെ മരണത്തിനു ശേഷം ആ കുട്ടികള്‍ അവരെ REPLACE ചെയ്യുന്നു. അതുകൊണ്ടാണ് ഓരോ ദമ്പതികളും 2 വീതം കുട്ടികള്‍ക്ക് വീതം ജന്മം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ജനസംഖ്യ മാറ്റം വരാതെ നിലനില്‍ക്കുന്നത്.

പക്ഷെ, സ്വാഭാവിക പ്രസവ നിരക്കിനെ സംബന്ധിച്ചെടുത്തോളം  ആണ്‍കുട്ടികളുടെ എണ്ണത്തെക്കാള്‍ കുറവാണ് പെണ്‍കുട്ടികളുടേത്. Replacement level-നുള്ള പ്രസവക്ഷമത 2.1 ലാണ് ഉള്ളത്. അതുകൊണ്ടാണ് പ്രസവ നിരക്ക് 2.1 ആയിരിക്കുന്നിടത്തോളം ജനസംഖ്യ സ്ഥിരതയുണ്ടാകും എന്ന് പറയുന്നത്. പ്രസവ നിരക്ക് 2.1-നു താഴെയാണെങ്കില്‍ ജനസംഖ്യ കുറയുവാന്‍ തുടങ്ങുന്നു. വിദ്യാഭ്യാസ നിലവാരം ഉയരുന്നത് എന്തായാലും പ്രസവ നിരക്കില്‍ കുറവ് വരുത്തുന്നു എന്നാണ് മുകളില്‍ കൊടുത്തിട്ടുള്ള പട്ടിക വ്യക്തമായി കാണിക്കുന്നത്.

സംഗ്രഹം: റഖീബ്. ടി സി

Related Articles