Current Date

Search
Close this search box.
Search
Close this search box.

ദൈവമേ നീ തുന്നിച്ചേര്‍ക്കാന്‍ മറന്നുപോയതാണോ ഞങ്ങളുടെ ഹൃദയങ്ങള്‍

ജീവിതത്തില്‍ പരിചയിച്ച ഭ്രാന്തന്‍മാരെ പറ്റി മുമ്പ് താഹാ മാടായി എഴുതിയിരുന്നു. കുട്ടിക്കാലത്തെ നമ്മുടെ കൗതുകങ്ങളിലെന്നും നാട്ടിലെ ഏതെങ്കിലും ഭ്രാന്തനും ഇടം പിടിച്ചിരിക്കും..
മോനേ.. അങ്ങോട്ട് നോക്കണ്ട.. അയാള്‍ ഭ്രാന്തനാ.. ഉമ്മ ഭയപ്പാടോടെ പറയും..
നമ്മള്‍ അങ്ങോട്ട് നോക്കിയില്ലേലും ഭ്രാന്തന്‍ സദാ നമ്മെയും നോക്കി കൊണ്ടിരിക്കും…
ഉറൂബ് കുഞ്ചു എന്ന ഭ്രാന്തന്റെ കഥ എഴുതിയിട്ടുണ്ട്.. ബാര്‍ബറായ കുഞ്ചുവിന്റെ അടുത്ത് നിന്നാണ് ഗോപാലന്‍ നായര്‍ മുടിവെട്ടുക..
പിന്നീടൊരിക്കല്‍ കുഞ്ചുവിന് ഭ്രാന്ത് പിടിപെടുകയാണ്…
ഭ്രാന്തെല്ലാം സുഖപ്പെട്ട് കുഞ്ചു തിരികെ വന്നാലും ആരും മുടിവെട്ടാന്‍ അങ്ങോട്ട് ചെല്ലുന്നില്ല….
എന്നാല്‍ ഗോപാലന്‍ നായര്‍ കുഞ്ചുവിന്റെ അടുത്ത് നിന്ന് മുടി വെട്ടുന്നു..
ആള്‍ക്കൂട്ടങ്ങള്‍ അപ്പോള്‍ ചോദിച്ചു..
‘ഇതിപ്പോ നല്ല കഥ.. നിങ്ങക്കും ഭ്രാന്തായോ ഗോപാലന്‍ നായരേ..’

ബി എ ബെക്കര്‍  (Ba Becker) ഭ്രാന്തിനെ പറ്റിയിട്ട ഫേസ്ബുക്ക് സ്റ്റാറ്റസാണ് താഴെ..
ഞാന്‍ മിക്കവാറും ആ ഭ്രാന്തനെ സ്ഥിരമായി കാണാറുണ്ട് .നല്ല ശുഭ്ര വസ്ത്രധാരിയായ ഒരു അറബി ഭ്രാന്തന്‍ .ഏതോ നല്ല വീട്ടിലെയാണെന്ന് തോന്നുന്നു.എപ്പോഴും ചിരിക്കുകയും ,കൈകള്‍ കൊണ്ട് ആംഗ്യം കാട്ടുകയും ,എന്തൊക്കെയോ സംസാരിച്ചു കൊണ്ട് …ചിലപ്പോഴൊക്കെ അട്ടഹസിക്കുകയും ചെയ്തു നടന്നു മറയുന്ന കോമളനായ ഒരു യുവാവ് .
”ഇയാള്‍ എന്തായിരിക്കും ചിന്തിക്കുന്നത് …?
നാം കാണാത്തതും ,കേള്‍ക്കാത്തതും ഇയാള്‍ കാണുകയും ,കേള്‍ക്കുകയും ചെയ്യുന്നില്ലേ …? നമുക്കദൃശ്യമായത് അയാള്‍ക്ക് ദൃശ്യമാകുന്നുണ്ടോ…? ഈ ഭൂമിയില്‍ വ്യര്‍ത്ഥമായ മനുഷ്യരേയും ,അവരുടെ ചെയ്തികളേയും കണ്ട് ഒരാളുടെ ആറാമിന്ദ്രിയം സംവദിക്കുമ്പോഴണോ അയാള്‍ പൊട്ടിച്ചിരിക്കുന്നതും ,അട്ടഹസിക്കുന്നതും…?

വ്യവസ്ഥാപിതമായ കുറേ പെരുമാറ്റചട്ടങ്ങള്‍ പുറം തള്ളുമ്പോഴാണോ ഒരു ഭ്രാന്തന്‍ ജനിക്കുന്നത് .സമൂഹത്തില്‍ നിന്നും ബഹിഷ്‌ക്രതനായ അയാള്‍ മറ്റൊരു തരത്തിലാണോ കാര്യങ്ങളെ നോക്കിക്കാണുന്നത് ….? നിയമങ്ങള്‍ ,സംസ്‌ക്കാരം തുടങ്ങിയ ചില നിയന്ത്രണങ്ങളില്‍ നിന്ന് വിമുക്തനായ അയാളുടെ കണ്ണുകള്‍ക്ക് ശൂന്യതയാണ് .അയാള്‍ എന്നെ നോക്കുമ്പോള്‍ എന്നെയല്ല നോക്കുന്നതെന്നും എന്നില്‍ അതീതമായ എന്തോ ഒന്നു കാണുന്നുണ്ടെന്നും …അത് … പ്രകോപനപരമായതതെങ്കില്‍ അക്രമാസക്തനാവുകയും ,സാന്ത്വനപരമെങ്കില്‍ ശാന്തനാവുകയും ചെയ്യുന്നത്
അത് കൊണ്ടാകാം .വെറുതെ നില്‍ക്കുന്നവനെ ആക്രമിക്കുകയും ,അക്രമിക്കുന്നവനെ തിരിച്ച് അക്രമിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മിലെ ”ഓറ” യെ അയാള്‍ തിരിച്ചറിയുന്നത് കൊണ്ടുമാകാം …

***************************************

ദൈവമേ നീ തുന്നിച്ചേര്‍ക്കാന്‍ മറന്നു പോയ ഞങ്ങളുടെ ഹൃദയങ്ങള്‍ വെച്ച പളുങ്കുപാത്രവുമായി എന്നായിരിക്കും ആ പ്രവാചകന്‍മാര്‍ ഒരിക്കല്‍ കൂടി വരുന്നതെന്ന പൊള്ളുന്ന ചോദ്യം ചോദിക്കുന്നു ജമാല്‍ മുക്കുതല അദ്ദേഹത്തിന്റെ ഹൃദയം എന്ന കവിതയില്‍…
മതിലുകളില്ല എന്ന് നാം ഓണ്‍ലൈന്‍ ലോകത്തെ പറ്റി പറയാറുണ്ട്…
എന്നാല്‍ സ്റ്റാറ്റസായും കമന്റായും വമിക്കുന്ന പക്ഷപാതിത്വത്തിന്റേയും അസഹിഷ്ണുതയുടെയും കൊടിയ വിഷങ്ങള്‍ കാണുമ്പോള്‍ ജമാലിന്റെ കവിത അറിയാതെ ഉരുവിട്ട് പോകുന്നു..
ദൈവമേ…. തരുമോ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഹൃയദങ്ങള്‍..

ഹൃദയം

നായര്‍ വിഭാഗത്തിലുള്ള
വൃക്ക വേണമെന്നൊരു വാര്‍ത്ത

കരളുണ്ടെങ്കില്‍ പാതി വേണം
ഒരു പാതിരിക്കാണ്
സംഗതി സുറിയാനിയായിരിക്കണം.

രണ്ടു കണ്ണുകളും ദാനം ചെയ്യാം
സുന്നത്ത് കഴിഞ്ഞാല്‍ പോര
സുന്നി ആയിരിക്കണം .

കാലമിക്കോലത്തില്‍ പോയാല്‍
ആന്തരികാവയവങ്ങള്‍പോലും
ജാതിമതാടിസ്ഥാനത്തില്‍ വിഭജിക്ക
പ്പെടുമൊരുക്കാലവും വിദൂരമല്ല .

ദൈവമേ, നീ തുന്നി ചേര്‍ക്കാന്‍
മറന്നുപോയ ഞങ്ങളുടെ ഹൃദയങ്ങള്‍
വെച്ച പളുങ്ക് പാത്രങ്ങളുമായി
എന്നായിരിക്കും ആ പ്രവാചകന്മാര്‍
ഒരിക്കല്‍ കൂടി വരുന്നത് …….!

പീഡനങ്ങളുടെ തലസ്ഥാനമാണോ ഡല്‍ഹി എന്ന സംശയം സ്വാഭായികമായും ഉയരുന്നുണ്ട്… ഡ്രസ്സ് കോഡാണ് പ്രശ്‌നം എന്നും അ്‌ല്ലെന്നുമുള്ള ചര്‍ച്ച നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു്..
പീഡനവാര്‍ത്തകള്‍ വായിച്ച് ഒരാളുടെ ആത്മഗതം ഇങ്ങനെയായിരുന്നു..
ഡെല്‍ഹി ഡയര്‍ ഡെവിള്‍സ്….

മോള് വായിച്ച് പേടിക്കണ്ട എന്ന് കരുതി പീഡനവാര്‍ത്തകളൊക്കെ വെട്ടി മാറ്റിയ രക്ഷിതാക്കളെ വരച്ചിരിക്കുന്നു വി ആര്‍ രാഗേഷ്…

Related Articles