Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ കുറിച്ച് മിഷേല്‍ ഫൂക്കോ

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഫ്രഞ്ച് തത്വചിന്തകന്‍ മിഷേല്‍ ഫൂക്കോയുടെ ഇസ്‌ലാമിനെ കുറിച്ചുള്ള വാക്കുകളാണ് താഴെ. ‘A powder keg called Islam’ എന്ന തലക്കെട്ടില്‍ 1979 ഫെബ്രുവരിയില്‍ ‘corriere della sera’ എന്ന ഇറ്റാലിയന്‍ പത്രത്തില്‍ ഫൂക്കോ എഴുതിയ ലേഖനത്തില്‍ നിന്നുള്ള വരികളാണിത്.

‘സ്‌ഫോടനാത്മക ശേഷിയുള്ള ഒരു ഊര്‍ജ്ജസ്രോതസ്സാണ് ഇസ്‌ലാം. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു പ്രദേശത്തെയാകെ ജ്വലിപ്പിക്കാനും അസ്ഥിരഭരണകൂടങ്ങളെ നിഷ്‌കാസിതമാക്കാനും എത്ര സുദൃഢമായതിനെയും അസ്വസ്ഥമാക്കാനും സാധിക്കുന്നതാണ്. ഇസ്‌ലാം എന്നത് ഒരു സാദാ മതം അല്ല, മറിച്ച് ഒരു സമ്പൂര്‍ണ ജീവിതപദ്ധതിയാണ്. ചരിത്രത്തിലും സംസ്‌കാരത്തിലും ബന്ധിതമാണ് അത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉള്‍ച്ചേരലില്‍നിന്ന് വലിയൊരു സ്‌ഫോടനാത്മക ശക്തി അതില്‍നിന്നും ഉണ്ടാകാം. അതേ പോലെതന്നെ ഫലസ്തീനിയന്‍ ജനങ്ങളുടെ നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇതിനു സാധിച്ചേക്കും, അറബ് ജനത അത് പ്രചോദിതമാക്കിയിട്ടില്ലെങ്കില്‍ കൂടി. മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് – മാവോയിസ്റ്റ് പ്രസ്ഥാനങ്ങളേക്കാള്‍ ശക്തമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചലനാത്മകത രൂപപ്പെടുകയാണെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുക?’

== ++  ==

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മാര്‍ക്‌സിന്റെ പ്രസിദ്ധമായ വാക്യത്തെ ഉദ്ധരിച്ച് ‘ഇസ്‌ലാം 1979 ല്‍ ജനങ്ങളുടെ മനസ്സിനെ മയക്കുന്ന കറുപ്പല്ല, മറിച്ച് വ്യക്തമായും ആത്മാവില്ലാത്തവരുടെ ലോകത്തെ ആത്മാവാണ്’ എന്ന് ഫൂക്കോ പറഞ്ഞിരുന്നു. 1979 ല്‍ Liberation എന്ന പാരിസിയന്‍ പത്രപ്രതിനിധികളായ ക്ലയര്‍ബ്രിയര്‍, പിയര്‍ ബ്ലാന്‍ഷറ്റ് എന്നിവരോടുള്ള സംഭാഷണമദ്ധ്യേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

കടപ്പാട് : പച്ചക്കുതിര, 2014 മെയ് (പുസ്തകം 10, ലക്കം 10)

Related Articles