Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിലെ റിസ്ക് അലവൻസ്

ചേതം ലാഭത്തിനനുസരിച്ചാണ് . ലാഭം അനുഭവിക്കുന്നവർ അതിലുണ്ടാവുന്ന നഷ്ടവും ഹാനിയും വഹിക്കേണ്ടി വരുമെന്നത് പൊതു തത്വമാണ്. ഇസ്ലാമിന്റെ നിദാന ശാസ്ത്ര ഭാഷയിൽ അൽ ഗുർമു ബിൽ ഗുൻമ് (الغُرمُ بالغُنم) എന്ന് പറയുന്നത് ഈ കർമശാസ്ത്ര നിയമമാണ്.

പുരുഷന് സ്ത്രീയേക്കാൾ ഓഹരി ലഭിക്കുന്ന അനന്തരാവകാശ നിയമമെടുത്ത് ട്രോളുന്നവർ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത
ഇസ്ലാമിലെ റിസ്ക് അലവൻസ് അധ്യാപനമാണത്.

മാതാവ് അല്ലെങ്കിൽ പിതാവ് രോഗിയായാൽ അവരുടെ സംരക്ഷണ ചുമതല വരുന്നത് ആൺമക്കൾക്കാണല്ലോ ? രക്തബന്ധമുള്ള ഒരാൾ മനപ്പൂർവമോ അല്ലാത്തതോ ആയ കൊലയോ മറ്റോ ചെയ്തു പോയാൽ അതിന്റെ ദായധന (Blood money) മടക്കമുള്ള കോടതി വ്യവഹാരങ്ങൾ ചെയ്യേണ്ടി വരുന്നതും സ്ത്രീയേക്കാൾ അനന്തരാവകാശമുണ്ടെന്ന് ജബ്റകൾ പറയുന്ന കുടുംബത്തിലെ ഈ പുരുഷഗണം / عصبة അസ്വബ തന്നെ.

ഒരുവനെ സഹായിക്കുന്ന മക്കളും പിതൃവഴി ബന്ധുക്കളുമായ അവർ തന്നെയാണ് ഇസ്ലാമിലെ ആഖില عاقلة യും ഈ ഹത്യാദേയം നിർവഹിക്കുന്ന പുരുഷന്മാരാണ്. അഥവാ ജീവിതത്തിൽ ആസ്വാദിക്കാനിടയുള്ള മെച്ചങ്ങൾക്ക് അവർ നല്കുന്ന റിസ്ക് എടുക്കുന്നതിന് നല്കുന്ന റിവാർഡാണ് അസ്വബ എന്ന ഈ പദവി. അഥവാ പ്രിവിലേജല്ല; ബാധ്യതയാണതെന്നർഥം.

കാര്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ചെലവുകളും നഷ്ടങ്ങളും നിയമപരമായി പ്രയോജനം ചെയ്യുന്നവർക്കാണ്. അതായത്, എന്തിന്റെയെങ്കിലും ഗുണം ആർക്ക് ലഭിച്ചാലും അതിന്റെ ദോഷം സഹിക്കണം.

ഉദാഹരണങ്ങൾ:
1- വായ്പ / ഇരവ് വാങ്ങുന്ന വസ്തുവിന്റെ പരിപാലനം അതിന്റെ പ്രയോജനം കിട്ടുന്നയാൾക്കാണ്.

2- ഒരു ജോയിന്റ് പ്രോപ്പർട്ടി പുനർനിർമ്മാണവും പുനഃസ്ഥാപനവും ആവശ്യമായി വരുമ്പോൾ, അതിന്റെ ഉടമസ്ഥർ അവരുടെ ഓഹരികളുടെ അളവും അനുപാതവും അനുസരിച്ച് സംയുക്തമായാണ് നിർവഹിക്കേണ്ടത് . കാരണം ഓരോരുത്തരുടെയും പ്രയോജനം അവനവന്റെ വിഹിതത്തിനനുസരിച്ചാണ്.

3- പണയവസ്തു സൂക്ഷിക്കാൻ ഉത്തരവാദിത്വമേറ്റെടുത്ത കാവൽക്കാരന്റെ കൂലി കൊടുക്കേണ്ടത് പണയം വെച്ച ആളാണ്. കാരണം
വസ്തു സംരക്ഷിക്കപ്പെടൽ അവന്റെ ബാധ്യതയാണല്ലോ ?

4- വിൽപ്പന / ബോണ്ട് കരാർ എഴുതുന്നതിനുള്ള ഫീസ് വാങ്ങുന്നയാളാണ് കൊടുക്കേണ്ടത്. കാരണം ബോണ്ടിന്റെ പ്രയോജനം ലഭിക്കുന്നത് വിറ്റയാൾക്കല്ലല്ലോ ?

റഫറൻസ് :
[1] شرح القواعد الفقهية، أحمد بن الشيخ محمد الزرقا المتوفى 1357هـ، صـ 437، ط/ دار القلم، سوريا، 1409هـ – 1989م، تحقيق: مصطفى أحمد الزرقا.
و شرح مجلة الأحكام: م: 87 ص: 79، والأشباه للسيوطي: 235، ابن النجيم: 151، الوجيز: 313، القواعد للندوي: 411.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles