Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയെ മാതൃകയാക്കാം

കേന്ദ്രത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വന്നതിനുശേഷമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ തുടങ്ങിയത്. 21 രാജ്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടും വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. അസമിലെ മോറിഗാവ് ജില്ലയിൽ സദ്ദാം ഹുസൈൻ എന്ന മുസ്ലീം യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്ന അവസരത്തിലാണ് ഈ വരികൾ എഴുതേണ്ടി വരുന്നത്. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ കുറ്റവാളികൾക്കെതിരെ ജനരോഷവും പ്രതിഷേധവും ഉളവാക്കുന്നില്ല എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം.

ബിജെപിയുടെ അരുതായ്മകളെ കുറിച്ച് നിരന്തരം വാചാലമാകുന്നത് കാരണം വിദ്വേഷ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം ഇത്തരം കുറ്റകൃത്യങ്ങൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, അവർക്ക് ശക്തവും നിഷ്പക്ഷത പുലർത്തുന്നതുമായ പോലീസ് സംവിധാനമുള്ളത് കാരണം അക്രമിക്കപ്പെട്ടവർക്ക് നീതി ലഭിക്കാറുണ്ട്.

ഇന്ത്യയിലെ ന്യൂനപക്ഷ അവകാശ കൗൺസിലിന്റെ ( സി‌എം‌ആർ‌ഐ ) സമീപകാല റിപ്പോർട്ട് പ്രകാരം ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, സിഖുകാർ എന്നിവർക്കെതിരെ നടക്കുന്ന വിദ്വേഷം കുറ്റകൃത്യത്തിന്റെ പേരിൽ 294 കേസുകളാണ് 2021 ൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടള്ളത്. ഇതിൽ 192 കുറ്റകൃത്യങ്ങൾ മുസ്ലീങ്ങൾക്കെതിരെയും 95 എണ്ണം ക്രിസ്ത്യാനികൾക്കെതിരെയും ഏഴ് കുറ്റകൃത്യം സിഖുകാർക്കെതിരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ സംസ്‌കാരത്തിൽ നിലവിൽ വർദ്ധിച്ചു വരുന്ന ഇത്തരം വിദ്വേഷ ക്രിത്യങ്ങൾ രാജ്യത്തെ പ്രതികൂലമായി ബാധിക്കുകയും നമ്മുടെ മാനവികതയെ ഇല്ലാതാക്കുകയും ചെയ്യുന്ന ക്രൂരമായ വിഭജനത്തിന് ആക്കം കൂട്ടുകയാണ്. സമീപകാലത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്വേഷമെന്ന ആശയം ഭരണകൂടത്തിന്റെയും സഖ്യകക്ഷികളുടെയും രാഷ്ട്രീയ മുന്നേറ്റത്തിനുള്ള ഉപകരണമായി മാറിയ അവസ്ഥയാണ്. വിദ്വേഷത്തിന്റെ മനഃശാസ്ത്രപരമായ മാനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ സാമൂഹിക ,രാഷ്ട്രീയ, സാമ്പത്തിക ചരിത്ര ഘടകങ്ങളാണ് വിദ്വേഷത്തിലേക്ക് നയിക്കുന്ന പ്രധാന സാഹചര്യങ്ങളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ഓരോന്നും വിദ്വേഷമുള്ള വ്യക്തിയുടെ മനസ്സിനെ പിടിച്ച് കുലുക്കന്നത് മനഃശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്.

വിദ്വേഷം എന്ന വാക്കിന് ദേഷ്യം, വെറുപ്പ് തുടങ്ങി ഹ്രസ്വകാലത്തേക്ക് മാത്രം ആയുസ്സുള്ള വികാരങ്ങളിൽ നിന്ന് വ്യത്യസ്തമായ അർത്ഥമുള്ള വാക്കായാണ് നിഘണ്ടുവിൽ കാണാൻ കഴിയുന്നത്. ശത്രുത എന്നർത്ഥം വരുന്ന പദങ്ങളിൽ ഹ്രസ്വമായും സൗമ്യമായും മാത്രമേ ശത്രുത പ്രകടമാകൂ പക്ഷെ വിദ്വേഷം എന്നത് സജീവവും എന്നെന്നും നിലനിൽക്കുന്നതുമായ ശത്രുതയുടെ രൂപമാണ്. കാരണം അത് പലപ്പോഴും വൈകാരിക ഊർജ്ജം പകർന്നു നൽകുന്നുണ്ട്.

വെറുപ്പ്, കോപം, ഇടക്കിടെ ദോഷം ചെയ്യാനുള്ള ആഗ്രഹം തുടങ്ങിയ തീവ്രമായ വികാരങ്ങൾ സംയോജിപ്പിക്കുന്ന ഒരു ശത്രുതാപരമായ വികാരമെന്നാണ് വിദ്വേശത്തിന്റെ മറ്റൊരു നിർവ്വചനം.

ഈ വിഷയത്തെ ആസ്പദമാക്കി അമേരിക്കൻ ചാനലായ റേഡിയൻസ് യുഎസിലെ പ്രശസ്ത മനോരോഗ വിദഗ്ദനായ ഡോ.ഖുതുബുദ്ദീൻ അബു ഷൂജയുമായി ഒരു അഭിമുഖം നടത്തി. മനഃശാസ്ത്രത്തിൽ എംഡിയും പിഎച്ച്ഡിയും നേടിയ അദ്ദേഹം നിലവിൽ സ്റ്റാർ സൈക്യാട്രിക് സർവീസസ് ഡയറക്ടറും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറുമാണ്.

സമൂഹത്തെ ബാധിച്ച അർബുദമാണ് വിദ്വേഷമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അതിനെ പക്ഷപാതമില്ലാതെ കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. വിദ്വേഷം എന്നാൽ ഒരു പ്രത്യേക വ്യക്തിയോടോ ഗ്രൂപ്പിനോടോ സമൂഹത്തിനോടോ ഉള്ള ശത്രുതയും വൈര്യവുമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മനഃശാസ്ത്രപരമായ വീക്ഷണത്തിൽ വിദ്വേഷം എന്നത് ചില വ്യക്തികൾ, ഗ്രൂപ്പുകൾ, മതപരമായ സ്ഥാപനങ്ങൾ മുതലായവയ്‌ക്കെതിരായ തീവ്രമായ വൈകാരിക പ്രതികരണമാണ്. അത് പ്രധാനമായും അവരോടുള്ള അവഹേളനം, കോപം, വെറുപ്പ് എന്നിവയുടെ അനുരണനമായി രൂപപ്പെടുന്നതാണ്. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വിവേകത്തിന്റെയും വിപരീതമായി ഉണ്ടാകുന്ന അവസ്ഥയാണ് വിദ്വേഷം. കോപം, ക്രോധം, ഹൃദയ, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങി നിരവധി പെരുമാറ്റ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നെഗറ്റീവ് വൈകാരികത നിറഞ്ഞ ബൗദ്ധികമായി രൂപപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇതിനുള്ളതെന്നും അദ്ദേഹം അടിവരയിട്ട് ഓർമ്മപ്പെടുത്തുന്നുണ്ട്.
വിദ്വേഷം വ്യക്തിപരമായും സാമൂഹികമായും നാശമുണ്ടാക്കുമെന്നത് മനഃശാസ്ത്രജ്ഞർ സമ്മതിക്കുന്നുമുണ്ട്.

ഭീഷണിയുടെയും സന്തോഷത്തിന്റെയും ഉറവിടം നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു അടിസ്ഥാന സഹജാവബോധം എന്നാണ് പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് ഇതിനെ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. തീവ്ര വിദ്വേഷമുള്ള ആളുകളുടെ തലച്ചോറിന്റെ എംആർഐ പഠിച്ച ന്യൂറോളജിസ്റ്റുകൾ മധ്യ ഫ്രന്റൽ ഗൈറസിന്റെയും ഇൻസുലാർ കോർട്ടെക്സിന്റെയും വർദ്ധിച്ച പ്രവർത്തന ഫലമായാണ് ഇതുണ്ടാകുന്നതെന്ന് സ്ഥിരീകരിച്ചത് ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ്.

ധാർമ്മികതയെ നിഷേധാത്മകമായി വിലയിരുത്തന്നതിലൂടെ വിദ്വേഷം ധാർമ്മികതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വാദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്വേഷത്തെ കുറിച്ചുള്ള ഡ്യുപ്ലെക്‌സ് സിദ്ധാന്തത്തിന്റെ (Duplex Theory of Hate) നിരീക്ഷണത്തിൽ ധാർമ്മിക ലംഘനങ്ങൾക്ക് പ്രേരിപ്പിക്കുന്ന മറ്റ് അടിസ്ഥാന ധാർമ്മിക വികാരങ്ങളായ അവഹേളനം, കോപം, വെറുപ്പ് എന്നിവയുടെ സംയോജിത രൂപമാണ് വിദ്വേഷം.

ഇന്ത്യയിൽ നിലവിൽ നിലനിൽക്കുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക വിദ്വേഷ മനഃശാസ്ത്രം എങ്ങനെ പരിപോഷിപ്പിക്കപ്പെടുന്നു എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കൂട്ടായ വിദ്വേഷം രാഷ്ട്രീയപരമായോ മതപരമായോ സാമൂഹികപരമായോ ആശയപരമായോ അതല്ലെങ്കിൽ മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഹൂദരുടെ കാര്യത്തിൽ ഹിറ്റ്‌ലർ ചെയ്‌തതുപോലെ ഒരു പ്രത്യേക വിഭാഗത്തെ ബലിയാടായി ചിത്രീകരിച്ച് എല്ലാ കുഴപ്പങ്ങളും അരാജകത്വങ്ങളും അവരുടെമേൽ കെട്ടിവെച്ച് അവരെ കുറ്റപ്പെടുത്താൻ ഇതിലൂടെ എളുപ്പത്തിൽ കഴിയും. വ്യത്യസ്‌ത സംസ്‌കാരങ്ങളും വംശങ്ങളും ധാർമ്മികതയും നിലീനമായ ന്യൂനപക്ഷ സമൂഹത്തിൽ ഇത് സാധാരണമാണ്.

ഒരു വിഭാഗത്തോട് കൂട്ടായ വിദ്വേഷം പുലർത്തുന്ന വ്യക്തികൾ അവർക്കിടയിൽ കപടമായ അഭിമാനവും നേട്ടങ്ങളും വളർത്തിയെടുക്കുന്നു എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. കാരണം സ്നേഹം സഹിഷ്ണുത എന്നീ മൂല്യങ്ങളേക്കാൾ ജനങ്ങളിൽ വിദ്വേഷം വളർത്തിയെടുത്ത് മറുവിഭാഗത്തെ ആളുകളെ ഒന്നിപ്പിക്കാൻ വളരെ എളുപ്പമാണ്. നാസി ജർമ്മനിയിൽ നടപ്പിലാക്കിയതിന് സമാനമായി ഇന്ത്യയിലെ മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും കുറ്റവാളികളായി ചിത്രീകരിച്ച് ഹിന്ദു വിഭാഗത്തിന് തെറ്റായ മേൽക്കോയ്മയും ധ്രുവീകരണവും നൽകുന്ന പ്രക്രിയക്കാണ് നാം ദിനേന സാക്ഷിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷം ഒരിക്കലും ഒരു നല്ല പ്രതിഭാസമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മറിച്ച് ഇത് വളരെ വിനാശകരവും സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന ആശയവുമാണ്. ഇത് പ്രധാനമായും അരാജകത്വം, ആഭ്യന്തര യുദ്ധങ്ങൾ, സമൂഹിക തകർച്ച മുതലായവയിലേക്ക് നയിക്കുന്നു. ഉത്കണ്ഠ, വിഷാദം, നാഡീ തകർച്ച, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, എക്സ്പ്പോസീവ് ഡിസോർഡർ എന്നി രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ വ്യക്തിപരമായും ഇതിന് ഒരുപാട് പാർശ്വഫലങ്ങളുണ്ട്.

നാസി ജർമ്മനിയിലെയും ഫാസിസ്റ്റ് ഇറ്റലിയിലെയും പ്രവർത്തനങ്ങൾ പരാമർശിച്ച ഡോ. ഖുതുബുദ്ധീൻ രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വേണ്ടിയാണ് വിദ്വേഷം വളർത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. ചില ഘട്ടങ്ങളിൽ മതത്തെ അക്രമം, ഭീഷണികൾ, ആൾക്കൂട്ടക്കൊലകൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളെ ന്യായീകരിക്കാനുള്ള മുഖമുദ്രയായി ഉപയോഗിക്കുന്നു എന്നും വിശദീകരിച്ചു.

അമേരിക്കയുടെയും ഇന്ത്യയുടെയും അവസ്ഥയെക്കുറിച്ച് സംസാരിക്കവെ ഇരു രാജ്യങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ അത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 മെയ് മാസത്തിൽ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥർ കൈകൂപ്പി നിലത്ത് കിടത്തി ചവിട്ടി ഞെരിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കുപ്രസിദ്ധമായ കേസ് പരാമർശിക്കുന്ന വീഡിയോ പകർത്തിയിരുന്നു.

ഫ്‌ളോയിഡിന്റെ മരണം പോലീസ് ക്രൂരതയ്‌ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായെന്നും അദ്ദേഹത്തിന്റെ പേരിൽ പൊതു സ്മാരകങ്ങൾ മുതൽ സ്‌പോർട്‌സ് ടീമിന്റെ പേരുകൾ വരെ രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യയിൽ ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകാറില്ല.

ഫ്ലോയിഡിന്റെ മരണത്തിന് ഉത്തരവാദികളായ ചൗവിൻ മറ്റ് മൂന്ന് ഓഫീസർമാരായ തോമസ് ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ ക്യുങ് എന്നിവരെ പോലീസ് സർവീസിൽ നിന്ന് പുറത്താക്കുകയും വിവിധ കുറ്റകൃത്യങ്ങൾ ചുമത്തുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചൗവിൻ 2021 ഏപ്രിലിൽ കൊലപാതകക്കുറ്റത്തിന് ഒന്നര വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്ക് ഓരോ വർഷവും തടവ് ശിക്ഷ ലഭിച്ചു.

ഫ്ലോയിഡ് കേസ് ആകസ്മികമായി സംഭവിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടു. ഏറ്റവും പുതിയ സർവേ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിലവിൽ കുറഞ്ഞത് 917 സംഘടിത വിദ്വേഷ ഗ്രൂപ്പുകളെങ്കിലും പ്രവർത്തിക്കുന്നുണ്ട്. സതേൺ പോവർട്ടി ലോ സെന്റർ ( എസ്‌പി‌എൽ‌സി ) വർഷാവസാനം നൽകിയ വിദ്വേഷ ഗ്രൂപ്പുകളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ട്വിറ്ററിൽ നിലവിലുള്ള വിദ്വേഷ സംഘടനകളെക്കുറിച്ച് പഠനം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വിദ്വേഷ സംഘടനയുടെ പ്രൊഫൈലുകൾക്ക് ലഭിച്ച ലൈക്കുകളും കമന്റുകളും 900% വർദ്ധിച്ചതായി SPLC കണ്ടെത്തി.

എന്നിരുന്നാലും, മതമോ വംശമോ വിശ്വാസമോ പരിഗണിക്കാതെ ആളുകൾ നിയമത്തെ ഭയപ്പെടുകയും അത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാൽ അമേരിക്കയിൽ ശക്തമായ ഒരു നിയമവ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രശ്‌നത്തെ എങ്ങനെ നേരിടാം എന്ന് ചോദിച്ചപ്പോൾ, നമ്മുടെ കോപം, വെറുപ്പ്, നീരസം, ക്രോധം എന്നിവ ഉപയോഗിച്ച് അതിനെ പോസിറ്റീവായ ചിന്തകളിലേക്ക് തിരിക്കുകയും ദാരിദ്ര്യം തുടച്ചുനീക്കുക, നല്ല വിദ്യാഭ്യാസം നൽകുക, ആരോഗ്യപരിപാലനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കലാണ് പരിഹാര മാർഗ്ഗമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നമുക്ക് തീർച്ചയായും മനുഷ്യരാശിയിൽ നല്ല സ്വാധീനം ചെലുത്താനായാൽ നമ്മുടെ ലോകത്തെ ജീവിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ സാധിക്കും.

കൂടാതെ കമ്മ്യൂണിറ്റികൾക്കിടയിൽ ഇടപഴകുന്നതിനും പരസ്പര വിശ്വാസവും ധാരണയും വളർത്തിയെടുക്കുന്നതിനുള്ള സോഷ്യൽ ഗ്രൂപ്പുകൾ തീർച്ചയായും ശരിയായ ദിശയിലേക്കുള്ള ഒരു നല്ല ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വിദ്വേഷ മനോഭാവം രോഗമായി കഴിഞ്ഞ ആളുകളെ ശരിയായ ദിശയിലേക്ക് വഴി നടത്താൻ യുഎസിലേതുപോലെ പരിഹാരമാർഗ്ഗങ്ങളും ഗ്രൂപ്പുകളും രൂപീകരിക്കണം. തങ്ങളുടെ പൂർവികർ കറുത്തവർഗക്കാർക്കെതിരെ ക്രൂരതകൾ ചെയ്തുവെന്ന് തോന്നുന്നതിനാൽ അമേരിക്കയിലെ വെള്ളക്കാർ കുറ്റബോധത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറുത്തവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന തുല്യാവകാശം വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പുകളും അമേരിക്കയിൽ സജീവമാണ്.

ഒരു വലിയ ഇന്ത്യൻ സമൂഹം തന്നെ അമേരിക്കയെ തങ്ങളുടെ രണ്ടാം ഭവനമായി പരിഗണിക്കുന്നതിനാൽ സമൂഹത്തിൽ നിന്ന് വിദ്വേഷം വേരോടെ പിഴുതെറിയുന്നതിൽ യുഎസ് സമൂഹത്തിൽ നിന്നും അതിന്റെ നിയമവ്യവസ്ഥയിൽ നിന്നും ഇന്ത്യ പാഠം പഠിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles