Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങളെ എത്രത്തോളം വിശ്വസിക്കാം?

media-article.jpg

അതിരാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് തന്‍െ മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റ ഓണ്‍ ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ശരാശരി നാലുതരത്തിലുള്ള സന്ദേശങ്ങള്‍  വാട്‌സ്ആപ് വഴി ലഭിച്ചിട്ടുണ്ടാകും. അതില്‍ ആദ്യത്തേത് നിങ്ങളുടെ അഭ്യുതയകാംക്ഷികളില്‍ നിന്നുള്ള ‘ഗുഡ്‌മോണിംഗ്’ സന്ദേശങ്ങളായിരിക്കും. രണ്ടാമത്തേത് ജാതകവും ഗ്രഹനിലയുമായി ബന്ധപ്പെട്ടതും മൂന്നാമത്തേത് ആവര്‍ത്തനങ്ങളുമായിരിക്കും. നാലാമത്തേത് ലോക ചലനങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്ന ‘വാര്‍ത്ത’കളായിരിക്കും.
 
നാലാമതായി പറഞ്ഞ വാര്‍ത്തകളെ അല്ലെങ്കില്‍ മാധ്യമങ്ങളെ കുറിച്ചാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ വിളമ്പിത്തരുന്നത് അപ്പടി വിശ്വസിക്കുകയാണ് നാം. അതിലെ ശരിതെറ്റുകള്‍ പരിശോധിക്കാനുള്ള സമയം പലപ്പോഴും നമുക്ക് ലഭിക്കാറില്ല. സമയമില്ലായ്മയും റിപോര്‍ട്ടര്‍മാരുടെ ആധിക്യവുമാണ് അത് സൃഷ്ടിക്കുന്നത്. നിങ്ങളെവിടെ പോയാലും മാധ്യമങ്ങള്‍ നിങ്ങളെ പിന്തുടരുന്നുവെന്നതാണ് ഏറെ രസകരമായ കാര്യം.

ഈ അടുത്ത് നടന്ന ഒരു ഉദാഹരണം വ്യക്തമാക്കാം. ബലിപെരുന്നാളിനോടനുബന്ധിച്ച കുര്‍ബാനിയുമായി ബന്ധപ്പെട്ട് ധാക്കാ തെരുവില്‍ രക്തപ്പുഴ ഒഴുകുന്നു എന്ന പേരില്‍ ഇന്റെര്‍നെറ്റില്‍ ഒരു ചിത്രം പ്രചരിക്കുകയുണ്ടായി. മൃഗസ്‌നേഹികളുടെ നേതൃത്വത്തില്‍ ബലി ഒരു വന്‍ ക്രൂരകൃത്യമാണെന്ന് തോന്നിപ്പിക്കുംവിധമുള വലിയ കോലാഹലം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ അതിനെ കൊണ്ടെത്തിച്ചു.

ആചാരങ്ങളുടെ ഭാഗമായി മൃഗങ്ങള്‍ അനുഭവിക്കുന്ന ക്രൂരതയുടെ അടയാളമായി ഈ ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപിലും വലിയതോതില്‍ പ്രചരിക്കുകയുണ്ടായി. ടെലിവിഷന്‍ ചാനലുകളും ഇതില്‍ ഒട്ടും പിന്നിലായിരുന്നില്ല. ദേശീയതയുടെ വലിയ മുഖമായി ഉയര്‍ത്തിക്കാട്ടാറുള്ള സീ ന്യൂസില്‍ സമര്‍ഥനായ ആങ്കറുടെ നേതൃത്വത്തില്‍ ‘കുര്‍ബാനി ക്രൂരമായ ആചാരം’ എന്നവിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുകയുമുണ്ടായി. ബുദ്ധിജീവികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വസ്തുതകള്‍ ഒഴികെ മുഴുവന്‍കാര്യങ്ങളും ചര്‍ച്ചചെയ്തു. സീ ന്യൂസ് രക്തപ്പുഴ ഒഴുകുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചെടുത്ത് അതിന്റെ പ്രേക്ഷകരെ പതിവുപോലെ വഞ്ചിക്കുയായിരുന്നു. പക്ഷേ ഇത് ആരുശ്രദ്ധിക്കുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പിറ്റേദിവസം പുറത്തുവന്നു. ധാക്ക നഗരത്തില്‍ അറവുനടത്തുന്നതിന് പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മോശമായ ഒരു അഴുക്കുചാല്‍ സംവിധാനമായിരുന്നു ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. എന്നാല്‍ അതുവരെയും സാമൂഹികമാധ്യമങ്ങളിലുടെയും അച്ചടി ദൃശ്യമാധ്യങ്ങളിലൂടെയും ബലിപെരുന്നാള്‍ പ്രകൃതി സൗഹൃദപരമായി ആഘോഷിക്കേണ്ടതിനെപ്പറ്റി ഓര്‍മിപ്പിച്ച്  മുസലിംകള്‍ക്കെതിരെ ഫത്‌വ നല്‍കികൊണ്ടിരുന്നു.

മൃഗസ്‌നേഹികളുടെ വാദങ്ങളില്‍ അവര്‍ പൂര്‍ണ്ണമായും ആത്മാര്‍ഥതയുള്ളവരാണെങ്കില്‍ അവര്‍ മുഴുവന്‍ സമയവും എല്ലാ മതങ്ങളിലെയും ആചാരങ്ങളിലെയും ക്രൂരതകളെപ്പറ്റിയും പരിശോധിക്കേണ്ടതുണ്ട്. ദേശീയവാദികള്‍ അവരുടെ വാദങ്ങളില്‍ പൂര്‍ണ്ണമായും ആത്മാര്‍ഥതയുള്ളവരാണോ? അല്ലെങ്കില്‍ ഇത് മുസ്‌ലികള്‍ക്കും പിന്നോക്കാര്‍ക്കും എതിരായ ശത്രുത അവരുടെ ഉള്ളില്‍ നിന്നും മൃഗസ്‌നേഹത്തിന്റെ പേരില്‍ പുറത്ത് വരുന്നതോ? കാശ്മീരിന്റെ തെരുവുകളില്‍ രക്തപ്പുഴ ഒഴുകുമ്പോള്‍ എന്തുകൊണ്ട് അവര്‍ കരച്ചിലും ബഹളവും ഉണ്ടാക്കുന്നില്ല? എന്തുകൊണ്ട് ഇത്തരം മൃഗസ്‌നേഹികള്‍ വര്‍ഷം മുഴുവന്‍ മൗനം അവലംബിക്കുകയും ഈദിന്റെ സമയത്ത് മാത്രം പ്രതികരിക്കുകയും ചെയ്യുന്നു? ഹിന്ദുമതപ്രകാരം രാജസ്ഥാനിലെ കര്‍നി ക്ഷേത്രത്തിലെയും ഗുവാഹതിയലെ കമാക്യാ ക്ഷേത്രത്തിലെയും ആചാരങ്ങളുടെ ഭാഗമാണ് മൃഗബലി എന്നത ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ നടക്കുന്ന ആചാരങ്ങളുടെയോ ആഘോഷങ്ങളുടെയോ ഭാഗമായി മാത്രമല്ലല്ലോ മൃഗബലി നടക്കുന്നത്. മറിച്ച് ഇവിടെ വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും മൃഗബലി നടക്കുന്നു. എന്തുകൊണ്ട് കുതിരയെ വിവാഹാഘോഷങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യുന്നില്ല. ഈയിടെയായിരുന്നു രാജ്യത്തെ പ്രധാനപ്പെട്ട ഒരു ദേശീയപാര്‍ട്ടിയുടെ നേതാവ് കുതിരയുടെ കാല് തല്ലിയൊടിച്ചത്.

മുസഫര്‍നഗര്‍ സംഭവം, അഖ്‌ലാഖിന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധതിരിച്ചുവിടുന്നതിനുവേണ്ടി ചില മുഖ്യധാര മാധ്യമങ്ങളുടെ അണിയറയിലുള്ളവരുടെ പ്രൊപ്പഗണ്ട മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നില്‍. ഈ സംഭവങ്ങള്‍ എല്ലാം തമ്മില്‍ ഒരു ബന്ധമുണ്ട്. ഇവ തമ്മിലുള്ള പരസ്പരം ബന്ധമെന്നത് ഈ സംഭവങ്ങളുടെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കപ്പടുന്നത് വലുതുപക്ഷ നിര്‍മ്മാണ ശാലയില്‍നിന്നുമാണ് എന്നതാണ്.

നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങളെപ്പറ്റി ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ അവലോകനം നടത്തേണ്ടതുണ്ടതുണ്ട്, ഏതൊരു ഇന്ത്യക്ക് വേണ്ടിയായിരുന്നു അവര്‍ രക്തസാക്ഷികളായത് എന്നതിനെപ്പറ്റി, ഏത് സ്വാതന്ത്ര്യമാണ് അവര്‍ നേടിയത് എന്നതിനെപ്പറ്റി. ഹിന്ദ് സ്വരാജ്, ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങിയ മുഴുവന്‍ മഹദ് ഗ്രന്ഥങ്ങളെയും അലമാരകളില്‍നിന്നും പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു. ഇതില്‍ പലതും ആകട്ടെ ചരിത്രതാളുകളില്‍നിന്നും മായ്ച്ചുകളയലും കാത്ത് അലമാരകളില്‍ മറന്ന്കിടക്കുകയുമാണ്. അജ്ഞാത കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന അജ്ഞാത വീഡിയോകള്‍ക്കാണ് ഇപ്പോള്‍ ആധികാരികത ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നതും ചര്‍ച്ചചെയ്യുന്നതും യഥാര്‍ഥ വിഷയങ്ങള്‍ തന്നെയാണോ എന്ന് നാം ചിന്തിക്കുക. ഇത്തരം വിഷയങ്ങള്‍ ഒരു പാനല്‍ ചര്‍ച്ചക്ക് അനുയോജ്യമായതാണോ? ഒരുരാജ്യമെന്ന നിലയില്‍ നമ്മള്‍ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്? നമ്മള്‍ എവിടെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്?
(ലേഖകന്‍ അഹമ്മദാബാദ് നിര്‍മാ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.)

വിവര്‍ത്തനം: റഈസ്. വേളം

 

Related Articles