Current Date

Search
Close this search box.
Search
Close this search box.

ചൗക്കീദാറില്‍ നിന്നും ‘ദൈവദൂതനി’ലേക്ക്: മോദിയുടെയും ഇന്ത്യയുടെയും പരിവര്‍ത്തനം

2014ല്‍ അധികാരത്തിലേറിയ ശേഷം, നരേന്ദ്രമോദി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അതിന് വലിയ പൊതുജനശ്രദ്ധ ലഭിച്ചിരുന്നില്ലെങ്കിലും, തന്റെ ദൈവീക പരിവേശം തുറന്നുകാണിക്കുന്ന കൃത്യമായ സൂചന ഈ പരാമര്‍ശത്തിലൂടെ മോദി നല്‍കുകയുണ്ടായി. ‘കുച്ച് ലോഗ് ഹോതേ ഹൈ ജിങ്കോ ഈശ്വര്‍ കഠിന് കാം കേ ലിയേ ഹായ് പസന്ദ് കര്‍ത്ത ഹൈ’ (പ്രയാസകരമായ ചില പ്രവൃത്തികള്‍ ചെയ്യാന്‍ ദൈവം ചിലരെ തെരഞ്ഞെടുത്തിട്ടുണ്ട്)- ഇതായിരുന്നു ആ പരമാര്‍ശം. തീര്‍ച്ചയായും, ഈ പ്രസ്താവനയിലൂടെ മോദി തന്നെ സ്വയം പരാമര്‍ശിക്കുകയായിരുന്നു.

മോദി ഭരണത്തിന്റെ ആദ്യ നാലുവര്‍ഷങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളൊന്നും കണ്ടിരുന്നില്ല. അതെല്ലാം അന്നത്തെ വെറും വാചാടോപങ്ങളില്‍ മാത്രമൊതുങ്ങി കാര്യങ്ങള്‍. 2023 ല്‍ സ്ത്രീ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതിനു മുമ്പ് നടത്തിയ പ്രസംഗത്തിലൂടെ മോദി പറയുകയുണ്ടായി ‘ദൈവം എന്നെ ഇതുപോലത്തെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുത്തേക്കാം’. കഴിഞ്ഞ ആഴ്ച ‘ദൈവം ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന്’ ഒരു ശങ്കയോ നാണമോ ഇല്ലാതെയായിരുന്നു മോദി പറഞ്ഞിരുന്നത്. ദൈവിക പരിവേഷത്തിലേക്കുള്ള മോദിയുടെ ഉയര്‍ച്ച കേവലം സ്വയം പ്രഖ്യാപിതമായിരുന്നില്ല. പല ഹിന്ദു വിശ്വാസികളും അതേറ്റുപിടിച്ചിരുന്നു.

‘രാമക്ഷേത്ര നിര്‍മ്മാണത്തിന് ദൈവമാണ് മോദിയെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്’ ബാബരി ദ്വംസനത്തിന്റെ മുഖ്യസൂത്രധാരനായി ഗണിക്കപ്പെടുന്ന എല്‍.കെ അധ്വാനി അടുത്തിടെയായിരുന്നു പറഞ്ഞത്. രാമക്ഷേത്ര ഉദ്ഘാടനത്തോടെ 2019ലെ ചൗക്കീദാറിന്റെ, സുരക്ഷാ ജീവനക്കാരന്റെ റോളില്‍ നിന്നും ദൈവീക പരിവേഷത്തിലേക്കുള്ള മോദിയുടെ രൂപമാറ്റം പൂര്‍ണ്ണമാവുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രം ഒരേസമയം മോദിയുടെ ദൈവരൂപത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ ഔദ്യോഗിക മാതൃക വെളിപ്പെടുത്തുന്നതിനുമുള്ള ഉപകരണമായി വര്‍ത്തിക്കുന്നു. മോദിയുടെയും രാമന്റെയും തണലിലായുള്ള ഏക രാഷ്ട്രം. ബോധപൂര്‍വമായോ അല്ലാതെയോ ഉള്ള ഇന്ത്യയുടെ രാഷ്ട്രീയ, നിയമ, ഭരണഘടനാ സ്ഥാപനങ്ങളുടെ സഹായമില്ലാതെ, വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രം അയോധ്യയിലെ വിജയം സാധ്യമാകുമായിരുന്നില്ല. അതിനായി അവര്‍ ഒരു പ്രോമിസറി നോട്ട് തയ്യാറാക്കുകയും ക്രമേണ അത് ഒരു തീയതിയില്ലാത്ത ബ്ലാങ്ക് ചെക്കാക്കി മാറ്റുകയും ചെയ്തുവെന്ന് പറയാം. ക്ഷേത്രം തന്റെ ദൈവിക കര്‍ത്തവ്യമായി പ്രഖ്യാപിച്ചതിലൂടെ മോദി ആ ചെക്ക് പണമാക്കി മാറ്റിയിരിക്കുന്നു എന്ന് പറയാം.

പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ തന്ത്രങ്ങള്‍ വോട്ടുകള്‍ നേടാനുള്ള നല്ല മാര്‍ഗമാണെന്ന് വിശ്വസിച്ചു. 38 വര്‍ഷം മുമ്പ് ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറന്ന് കോണ്‍ഗ്രസ് ആദ്യ പ്രാര്‍ത്ഥനകള്‍ അനുവദിച്ചതിലൂടെയാണ് ബാബരി ധ്വംസനത്തിലേക്ക് വഴി തുറക്കുന്നത്. പിന്നീട് മസ്ജിദ് പൊളിക്കാന്‍ അനുമതി നല്‍കിയതും കോണ്‍ഗ്രസാണ്. മോദി, ക്ഷേത്രവും ഹിന്ദുഭാവനയും പിടിച്ചടക്കിയതിനെതിരെ പ്രതികരിക്കാന്‍ ഇപ്പോള്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പതര്‍ച്ച നേരിടുന്നു. ഹിന്ദുക്കള്‍ക്ക് സ്ഥലം കൈമാറുന്നതിന് മുമ്പ് സുപ്രീം കോടതി വിവരിച്ചതുപോലെ,വര്‍ഷങ്ങളായി, വിവിധ കീഴ്ക്കോടതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ വിട്ടയക്കുന്നു. കഴിഞ്ഞയാഴ്ച, ഒപ്പിടാത്ത അയോധ്യ വിധിയുടെ രചയിതാക്കളില്‍ ഒരാളായ ചീഫ് ജസ്റ്റിസ്, ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് ,ക്ഷേത്രങ്ങള്‍ക്ക് മുകളിലുള്ള ധ്വജങ്ങളെയും ഹിന്ദു പതാകകളെയും നീതിയുടെ പ്രതീകങ്ങളായി കാണണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

സുപ്രീം കോടതി പ്രതീകാത്മകവും യഥാര്‍ത്ഥ്യവുമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമ്പോള്‍, നിയമപരമായ വൈരുദ്ധ്യങ്ങള്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന നീതിശാസ്ത്രത്തിന്റെ സവിശേഷതയാണ്. ചില കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, കോടതികള്‍ ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി നീങ്ങുന്നു. പുരാതന ഹിന്ദു ആചാരങ്ങള്‍ പരിഗണിക്കപ്പെടുന്ന വികസിത രാഷ്ട്രമായി മാറിയിരിക്കുന്നു ഇന്ത്യ.അവിടെ പൗരാവകാശങ്ങള്‍ കടമകള്‍ക്ക് വിധേയമാണ്, തലമുറയായി കൈമാറിയ കാര്യങ്ങള്‍ ജനങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്നു.

ന്യായമായതും നിസ്സാരമെന്ന് തോന്നുന്നതുമായ കാര്യങ്ങളില്‍ പോലും കേന്ദ്ര ഗവണ്‍മെന്റിന് വഴിയൊരുക്കാന്‍ കോടതികള്‍ നിയമത്തിന്റെ അക്ഷരവും ആത്മാവും നിരാകരിച്ചിരുന്നുവെന്നത് വ്യക്തമാണ്. വിമതരെയും രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും സംശയാസ്പദമായ അല്ലെങ്കില്‍ തെളിവുകളോ വിചാരണകളോ ഇല്ലാതെ ജയിലില്‍ തളക്കാന്‍ ജുഡീഷ്യറികള്‍ നടത്തിയ നീക്കങ്ങള്‍ നാണിപ്പിക്കുന്നതായിരുന്നു. അവ സര്‍ക്കാരിന് ക്രിമിനല്‍ കേസുകള്‍ പിന്തുടരാനും അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാനും അതിന്റെ അവകാശവാദങ്ങള്‍ മാറ്റിവയ്ക്കാനും കളമൊരുക്കി കൊടുത്തിരുന്നു.

ക്ഷേത്രം, കശ്മീര്‍, നോട്ട് അസാധുവാക്കല്‍, ഇലക്ട്രല്‍ ബോണ്ടുകള്‍, ഇലക്ട്രല്‍ കുതിരക്കച്ചവടം എന്നിങ്ങനെ നിര്‍ണായകമായ ഭരണഘടനാപരമായ കേസുകള്‍ മാറ്റിവയ്ക്കാനായിരുന്നു കോടതി ശ്രമിച്ചിരുന്നത്. ഇത് മോദിയെ വലിയ രീതിയിലാണ് സഹായിച്ചിരുന്നത്.ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ ഇതര കേസുകളില്‍ മോദിക്ക് വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ സംശയാസ്പദമായ ലെജിസ്ലേറ്റീവ് അല്ലെങ്കില്‍ എക്സിക്യൂട്ടീവ് നടപടികളിലേക്ക് സൗജന്യമായി പാസ് അനുവദിച്ചു കൊടുത്തിരുന്നു കോടതി.

ദേശീയ പരമായ പൊതുതാല്‍പ്പര്യം പലപ്പോഴും മോദിയുടെ ഹിന്ദു-ആദ്യ ദര്‍ശനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍, അദ്ദേഹത്തിന്റെ രക്ഷകനായ വ്യക്തിത്വം എന്നിവയ്ക്കൊപ്പമാണ്. ഉദാഹരണത്തിന്, ഈ ആഴ്ച, റേഷന്‍ കടകളില്‍ മോദിയുടെ ഫോട്ടോ ഇല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് അരി വാങ്ങാന്‍ പശ്ചിമ ബംഗാളിന് 7,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ബ്യൂറോക്രസി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു,കോടതികള്‍ ശരിവെക്കുന്നു, സൈന്യം അതേറ്റു പിടിക്കുന്നു , മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മേന്മകള്‍ പ്രശംസിക്കുന്നു. സംവാദങ്ങളും ആലോചനകളും രാഷ്ട്രത്തെ തടസ്സപ്പെടുത്തുന്നു. അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും,ഇതിനെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ പരമപ്രധാനമാണ്.

തന്നെ സേവിക്കുന്ന വിപുലമായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ, സാമ്പത്തികം മുതല്‍ കാപട്യം വരെയുള്ള എല്ലാ വിഭവങ്ങളും ചുട്ടെടുക്കാന്‍ മോദി മടിക്കുന്നില്ല. എക്‌സ്പ്രസ് വേകളിലും തുറമുഖങ്ങളിലും മെട്രോകളിലുമായി സര്‍ക്കാര്‍ ഉദാരമായി ചെലവഴിക്കുമ്പോള്‍,70 വര്‍ഷത്തിനുള്ളില്‍ തനിക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂവെന്നും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അലമുറയിട്ടു കൊണ്ടിരിക്കുന്നു.

മാധ്യമങ്ങളെ കഴുത്തുഞെരിക്കുന്ന നിലപാടും ആശയവിനിമയത്തില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യവും നേരിടുന്ന ഞെരുക്കം ചില ചോദ്യങ്ങളിലേക്ക് വഴിവെട്ടുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, എന്തുകൊണ്ടാണ് ഒരു ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കാനാകാത്തത്?, അല്ലെങ്കില്‍ 800 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഭക്ഷണം പ്രഖ്യാപിച്ചതെന്തിനാണ് ?

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 250 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായി സര്‍ക്കാറിന്റെ വിദഗ്ധ സംഘം അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മോദി തന്റെ പ്രസംഗങ്ങളില്‍ ആ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. 50 വര്‍ഷമായി കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ ഗരീബി ഹഠാവോ (ദാരിദ്ര്യം നീക്കുക) എന്ന മുദ്രാവാക്യം മാത്രം നല്‍കിയപ്പോള്‍, 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി എന്നത് വളരെ വലിയ കാര്യമാണെന്ന് മോദി കസര്‍ക്കുന്നു.

മോദിയുടെ കാലത്ത് ചില ഇന്ത്യക്കാര്‍ തീര്‍ച്ചയായും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 10,000 ഡോളര്‍ (8.3 ലക്ഷം രൂപ) സമ്പാദിക്കുന്ന ‘സമ്പന്നരായ ഇന്ത്യക്കാര്‍’ 2015-ല്‍ 24 ദശലക്ഷത്തില്‍ നിന്ന് 100 ദശലക്ഷമായി അവരുടെ ആസ്തി ഉയര്‍ത്തുമെന്ന് പുതിയ ഗോള്‍ഡ്മാന്‍ സാക്സ് റിപ്പോര്‍ട്ട് പറയുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ മോദിയുടെ സാമ്പത്തിക ട്രിക്കിള്‍ ഡൌണ്‍ വ്യവസ്ഥക്ക് കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട ആളുകളിലും അവരുടെ കമ്പനികളിലും ഒതുങ്ങുമെന്ന് മാത്രം. ഉദാഹരണത്തിനായി ഗുജറാത്തിലെ സൈക്കിള്‍ കച്ചവടക്കാരന്‍ അദാനി മോദിയുടെ കാലത്ത് എത്രമാത്രം വളര്‍ന്നുവെന്ന് നോക്കിയാല്‍ മതി. അതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്ന് സമീപകാല സര്‍ക്കാര്‍ നടപടികള്‍ വ്യക്തമാക്കിയിരുന്നു.

മോദിയെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക പരിവര്‍ത്തനം മതപരമായ നവോത്ഥാനത്തോടൊപ്പം നടക്കുന്നു, ഒരു ലക്ഷ്യം, ഒരു ശബ്ദം, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്കായുള്ള നീക്കത്തില്‍ ഒരു സ്ഥാപനവും ഒഴിവാക്കപ്പെടുന്നില്ല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലും. ഐഐടി കാണ്‍പൂര്‍ വിശുദ്ധ ഹിന്ദു ഗ്രന്ഥങ്ങളുടെ ഭൂമിയായി മാറിയിട്ടുണ്ടെങ്കില്‍ , ഐഐടി ബോംബെയുടെ ഏറ്റവും പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു ഗോശാലയുടെ രൂപത്തിലാണ്. ഇപ്പോള്‍ ഈ കാമ്പസ് പശുക്കളുടെ മേച്ചില്‍ പുറമായി മാറിയിരിക്കുന്നു.

ഇന്ത്യക്കാര്‍ സാഹചര്യത്തില്‍,

രാജ്യത്തെ ജീര്‍ണിച്ച നഗരപ്രദേശങ്ങള്‍ക്ക് പേരുകേട്ട ചെറിയ നഗരമായ അയോധ്യയെ പുനര്‍നിര്‍മ്മിക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനെയോ രാമക്ഷേത്ര പ്രതിഷ്ട ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പകുതി ദിവസം അവധി നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയോ എതിര്‍ക്കാന്‍ മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ വാതോരാതെ പ്രകീര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് പേര്‍ മുന്നോട്ടു വരുന്നില്ലയെന്നതാണ് വസ്തുത.

ഇന്ത്യയിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനം സംഘടിപ്പിച്ച അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തില്‍ ക്ഷേത്ര മാതൃക പ്രദര്‍ശിപ്പിക്കുകയും അതില്‍ ക്ഷേത്രത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, തങ്ങളുടെ ജീവനക്കാരെ ഹിന്ദു ഇതിഹാസമായ രാമായണത്തിലെ കഥാപാത്രങ്ങളായി അണിയിച്ച് ഒരുക്കിയിരുന്നു. ഗര്‍ഭിണികളായ അമ്മമാര്‍ ശുഭദിനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രതിഷ്ഠ പ്രതീക്ഷിച്ച് വിപണികളില്‍ മുതലാളിമാര്‍ ഹിന്ദു പതാകകള്‍ പറത്തുന്നു.
’73 വയസ്സുള്ള മോദി ഒമ്പത് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, ദിവസത്തില്‍ രണ്ടുതവണ തേങ്ങാവെള്ളം മാത്രം കുടിച്ചു; ഇങ്ങനെയൊക്കെയായിരുന്നിട്ടും അദ്ദേഹത്തിന്റെ ഊര്‍ജ്ജം നോക്കൂ.. പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ പൊതു പരിപാടികളില്‍ വരെ അദ്ദേഹം പങ്കെടുക്കുന്നു’. ഇതെല്ലാം ദൈവം തിരഞ്ഞെടുത്ത ഒരാളുടെ നിത്യജീവിതത്തിലെ ജോലിയില്‍ പെടുന്ന കാര്യങ്ങളാണ്’. ഇതെല്ലാം അദ്ദേഹത്തിന്റെ അമാനുഷിക ശക്തികളാണെന്ന് പാടിപുകഴ്ത്തുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍.

 

വിവര്‍ത്തനം: ഇബ്‌നു ബഷീര്‍ കാരിപറമ്പ്
അവലംബം: scroll.in

Related Articles