പൂക്കോട്ടൂര്‍: ദലിത് മുസ്ലിം മതന്യൂനപക്ഷങ്ങളില്‍ ഭീതി വിതച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഫാഷിസത്തെ, മതങ്ങളുടെ ആഘോഷവേളകളില്‍ സൗഹൃദ കൂട്ടങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിച്ചു കൊണ്ട് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ സംഘടിപ്പിച്ച പെരുന്നാള്‍ സൗഹൃദക്കൂട്ടം ഉദ്ഘാടനം ചെയ്ത് സൗഹൃദ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ അനില്‍ദാസ്, ചാത്തന് മാസ്റ്റര്‍, രാഹുല്‍, അനില്‍കുമാര്‍, ശരീഫ്, മുഹമ്മദ് മാസ്റ്റര്‍ പുല്ലാര, അബൂബക്കര്‍ മാസ്റ്റര്‍, അമീന് അഹ്സന്, അലി അശ്റഫ്, മുഹമ്മദ് അമീന്, സ്വാബിര്‍ മുതിരിപറമ്പ്, ഷഫീഖ് അഹ്മദ്, സതീഷ്, ശശി പള്ളിമുക്ക്, ടി.വി.മൊയ്തീന് കുട്ടി, എസ്. അലി മാസ്റ്റര്‍, ജലീല്‍ മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് സി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അബ്ദുന്നാസര്‍ നന്ദി പറഞ്ഞു.