Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ കുടുങ്ങിയ 180 ഒട്ടകങ്ങള്‍ ഖത്തറില്‍ തിരിച്ചെത്തി

ദോഹ: ഖത്തറിന് മേല്‍ യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങി പോയ 180 ഒട്ടകങ്ങള്‍ ദോഹയിലെ റുവൈസ് പോര്‍ട്ടില്‍ എത്തി. ഒമാനിലെ സ്വഹാര്‍ പോര്‍ട്ട് വഴിയാണ് പന്തയത്തില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങളെ ഖത്തറിലെത്തിച്ചത്. ഇരുന്നൂറോളം ഒട്ടകങ്ങള്‍ വരുന്ന ഒട്ടകങ്ങളുടെ രണ്ടാമത്തെ സംഘം ഒമാന്‍ പോര്‍ട്ടിലെത്തിയിട്ടുണ്ടെന്നും അധികം വൈകാതെ അവയെ ഖത്തറിലെത്തിക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. യു.എ.ഇയില്‍ നടക്കുന്ന ഒട്ടകപന്തയത്തില്‍ ഖത്തറില്‍ നിന്നുള്ള ഒട്ടകങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ജൂണ്‍ അഞ്ചിന് ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടതിന് ശേഷം അവ അവിടെ തടഞ്ഞുവെക്കപ്പെടുകയായിരുന്നു.
ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടതിന് ശേഷം ഖത്തര്‍ ഭൂപ്രദേശങ്ങളില്‍ മേഞ്ഞിരുന്ന ഖത്തര്‍ പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളും ആടുമാടുകളും പുറത്താക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.

Related Articles