ജറൂസലം: മസ്ജിദുല്‍ അഖ്സക്കു നേരെ ഫെബ്രുവരിയില്‍ മാത്രം ഇസ്രായേല്‍ നടത്തിയത് 96 അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന് വഖ്ഫ് മന്ത്രാലയമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു പുറത്തുവിട്ടത്. അല്‍ അഖ്സ,അല്‍ ഇബ്രാഹിം മസ്ജിദുകള്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളുടെ കണക്കാണിത്. ജറൂസലേമിനെ ജൂതവത്കരിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.
പഴയ പട്ടണമെല്ലാം അവരുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവര്‍. അല്‍ ബുറാഖ് മതിലിനു സമീപം ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ജൂത പ്രാര്‍ത്ഥന കേന്ദ്രം നിര്‍മിക്കുകയാണ്. സെയ്തൂന് മലനിരകള്‍ക്ക് സമീപം ഒരു പാര്‍ക്ക് നിര്‍മിക്കാനും ഇസ്രായേല്‍ പദ്ധതിയിട്ടുണ്ട്. രണ്ടു അനധികൃത ജൂത കുടിയേറ്റമാണ് ജറൂസലേമില്‍ നടക്കുന്നതെന്നും ഫലസ്തീന് കുറ്റപ്പെടുത്തി. ജറൂസലം വ്യാപിപിക്കുന്നതിന്റെയും ജൂതകൈയേറ്റ മേഖലയാക്കി മാറ്റുകയുമാണ് ഇസ്രായേലിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി നിരവധി കൈയേറ്റമാണ് ദിനംപ്രതി ഇസ്രായേല്‍ മേഖലയില്‍ നടത്തുന്നത്.