Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനെതിരെയുള്ള ഫലസ്തീന്‍ നിയമനടപടി പരാജയപ്പെടും: നെതന്യാഹു

തെല്‍അവീവ്: 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടനെതിരെ നിയമപരമായ നീക്കം നടത്താനുള്ള ഫലസ്തീന് ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. മൗറിത്താനിയയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ ഫലസ്തീന്‍ ബ്രിട്ടനെതിരെ നിയമനടപടിക്ക് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ തേടിയ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ശ്രമം പരാജയപ്പെടുമെന്നും പത്രപ്രസ്താവനയില്‍ നെതന്യാഹു അഭിപ്രായപ്പെട്ടു.
ജൂത രാഷ്ട്രത്തെ ഫലസ്തീന്‍ അതോറിറ്റി അംഗീരിക്കുന്നില്ല എന്നതാണ് അവരുടെ ഈ ശ്രമത്തിന്റെ അര്‍ഥം. അതിര്‍ത്തികള്‍ എന്തു തന്നെയായാലും ഒരു ജൂതരാഷ്ട്രത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല എന്ന മൂലകാരണത്തിലേക്കാണ് ഇത് വെളിച്ചം വീശുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.
അറബ് ഉച്ചകോടിയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ പ്രതിനിധീകരിച്ച് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികിയാണ് ബ്രിട്ടനെതിരെ നിയമനടപടിക്ക് പിന്തുണ തേടിയത്. ഫലസ്തീന്‍ ജനതയുടെ ദുരിതത്തിനും കുടിയിറക്കപ്പെടലിനും ബാല്‍ഫര്‍ പ്രഖ്യാപനം കാരണമായിരിക്കുകയാണെന്ന് മാലികി പറഞ്ഞു.

Related Articles