Current Date

Search
Close this search box.
Search
Close this search box.

പെണ്‍ കരുത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്ത്യ ഖത്തര്‍ വനിതാദിന സെമിനാര്‍

ദോഹ: ‘പെണ്‍കരുത്ത്‌നീതിക്ക് പ്രതിരോധത്തിന്’ എന്ന തലക്കെട്ടില്‍ വിമണ്‍ ഇന്ത്യ ഖത്തര്‍ വനിതാദിനം ആഘോഷിച്ചു.മന്‍സൂറ സി.ഐ.സി ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍ കരിംഗ്രഫി കക്കോവിന്റെ വനിതാദിന സന്ദേശ ഛായാചിത്രത്തില്‍ ഒപ്പുവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ‘സ്ത്രീ പുരുഷന് എന്നും താങ്ങും തണലുമാണെന്നും ഉയരത്തിലേക്ക്  ലക്ഷ്യം വെച്ച്  സ്ത്രീകള്‍ ക്രിയാത്മകമായും പുരോഗമനപരമായും മുന്നോട്ട് പോകണമെന്നും ഐ.സി.സി.പ്രസിഡന്റ് മിലന്‍ അരുണ്‍ പരിപാടി ഉദ്ഘാടനം ചെയത്‌കൊണ്ട് പറഞ്ഞു.

സ്ത്രീകള്‍ അവരുടെ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ട്  കുടുംബത്തിനും സമൂഹത്തിനും തണലായി മാറണമെന്ന് അധ്യക്ഷത വഹിച്ചു  സംസാരിച്ച   വിമണ്‍ ഇന്ത്യ പ്രസിഡന്റ് നഫീസത്ത് ബീവി പറഞ്ഞു. മനുഷ്യ ജീവിതം ദുസ്സഹമാകുന്ന തിന്മകളുടെ ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പെണ്ണിന് കരുത്തുണ്ട്.  കുടുംബത്തിലും പൊതു ഇടങ്ങളിലും നടക്കുന്ന സ്ത്രീ വിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് അവര്‍ ഉണര്‍ത്തി. ആഗോളതലത്തിലും, ഇന്ത്യയിലുമുള്ള സ്ത്രീ മുന്നേറ്റത്തെകുറിച്ചും    സ്ത്രീ സുരക്ഷയെ കുറച്ചും  വിമണ്‍ ഇന്ത്യ എക്‌സിക്യൂട്ടീവ്   അംഗം ത്വയ്യിബ അര്‍ഷദ് സ്ലൈഡ് ഷോവിലൂടെ വിഷയമവതരിപ്പിച്ചു. വനിതാദിന സന്ദേശം പകര്‍ന്നു കൊണ്ട് വിമണ്‍ ഇന്ത്യ എക്‌സിക്യൂറ്റീവ്  അംഗം നസീമ എം പ്രഭാഷണം നടത്തി. സാമൂഹിക  പ്രവര്‍ത്തക ശ്രീകലാ പ്രകാശ്,മലയാളം എഫ്.എം ആര്‍.ജെ സരിത, ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍  വനിതാ വേദി വൈസ് പ്രസിഡന്റ് ശ്രീലേഖ ,സംസ്‌കൃതി ഖത്തര്‍ പ്രതിനിധി സബീന സലാം,കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സജ്‌ന  സാക്കി എന്നിവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മുഖ്യാതിഥി മിലന്‍ അരുണിന് പ്രസിഡന്റ്  നഫീസത്ത് ബീവി  വിമണ്‍ ഇന്ത്യ ഖത്തറിന്റെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു  .പരിപാടിയോടനുബന്ധിച്ച്  നടത്തിയ കൊളാഷ് മത്സരത്തില്‍ വക്‌റ സോണ്‍ ഒന്നാം സ്ഥാനവും റയ്യാന്‍ സോണ്‍ രണ്ടാം സ്ഥാനവും ദോഹ, മദീന ഖലീഫ സോണുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മിലന്‍ അരുണ്‍ വിതരണം ചെയ്തു.  വനിതാ ദിന സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന നുഫൈസയുടെയും സംഘത്തിന്റെയും സംഗീത ശില്‍പവും ഷര്‍മി തൌഫീഖിന്റെയും സംഘത്തിന്റെയും ഗാനാലാപനവും നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി. വനിതാദിന പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതകള്‍ ഛായാചിത്രത്തില്‍ ഒപ്പു വെച്ചു. വിമണ്‍  ഇന്ത്യ ഖത്തര്‍ ജനറല്‍ സെക്രട്ടറി സറീന ബഷീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ കെ.സി സമാപന പ്രസംഗവും നിര്‍വ്വഹിച്ചു.  ഖിറാഅത്ത് മാജിദ മുഹ്‌യുദ്ദീന്‍ നടത്തി. ബുഷ്‌റ  റഊഫ്  , റൈഹാന അസ്ഹര്‍ , നജ്‌ല സമ്മദ്  എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .

 

Related Articles