Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

ന്യൂഡല്‍ഹി: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെ ഔദ്യോഗിക ബഹുമതികളോടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുര്‍ക്കി പ്രസിഡന്റിനെ സ്വീകരിക്കാനുണ്ടായിരുന്നു. തുര്‍ക്കി സൈനിക മേധാവി ഖലൂസി അകാറും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ടര്‍ക്കിഷ് മന്ത്രിമാരും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച ഇന്ത്യയിലെത്തിയ എര്‍ദോഗാനെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യക്കും തുര്‍ക്കിക്കും ഇടയിലെ പരസ്പര സഹകരണത്തിനൊപ്പം ഇരു രാഷ്ട്രങ്ങളും പ്രാധാന്യത്തോടെ കാണുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളും എര്‍ദോഗാന്‍ ഇന്ത്യന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന അറിയിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles