Current Date

Search
Close this search box.
Search
Close this search box.

കെ.ഐ.ജി ഈദ് ഓണം സൌഹൃദ സംഗമം സംഘടിപ്പിച്ചു

അബ്ബാസിയ: സമൂഹത്തിന്റെ ക്ഷേമത്തിനും അഭിവൃദ്ധിക്കും സൗഹാര്‍ദത്തിനും വേണ്ടി പ്രയത്‌നിക്കാന്‍ ആഹ്വാനം ചെയ്ത് കെ.ഐ.ജി ഈദ് ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ആഘോഷങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന പ്രവണത കൂടി വരികയും സമൂഹങ്ങളെ ആസുര വത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്ന കാലത്ത് സൗഹൃദത്തിന്റെ അവസരങ്ങളൊരുക്കല്‍ കാലഘട്ടം തേടുന്ന ഉജ്ജ്വല രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് സംഗമത്തില്‍ ഈദ്-ഓണം സന്ദേശം നല്‍കിക്കൊണ്ട് കെ.ഐ.ജി കേന്ദ്ര കമ്മറ്റി അംഗം പി.പി അബ്ദുറസാഖ് പറഞ്ഞു. വിയോജിപ്പുകളെ ആദരവോടെ നോക്കിക്കാണാന്‍ കഴിയണം. മനുഷ്യരെല്ലാം ഒന്നു പോലെ എന്ന സന്ദേശമാണ് ഓണവും ഹജ്ജും നല്‍കുന്നത്. ആഘോഷ ദിനങ്ങള്‍ പട്ടിണിയില്ലാത്തതായിരിക്കണം. ആഘോഷങ്ങള്‍ക്ക് പുതിയ അവകാശ വാദങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അവയെ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മനുഷ്യര്‍ക്ക് നന്മ പകരുന്ന മുഹൂര്‍ത്തങ്ങളായി ആഘോഷ വേളകള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില് വച്ച് നടന്ന പരിപാടിയില്‍ കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജോയ് മുണ്ടക്കാട്, സഗീര്‍ തൃക്കരിപ്പൂര്‍, കൃഷ്ണന്‍ കടലുണ്ടി, എം.ടി. മുഹമ്മദ്, അനിയന്‍ കുഞ്ഞ്, ബഷീര്‍ ബാത്ത, ഗോപിനാഥ്, അനവര്‍ സഈദ്, ചാക്കോ ജോര്‍ജ്ജ് കുട്ടി, സത്താര്‍ കുന്നില്, അസീസ് തിക്കോടി, വേണു എന്നിവര്‍ സംസാരിച്ചു. കുവൈത്തിലെ മത, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതം പറഞ്ഞു.

Related Articles