Current Date

Search
Close this search box.
Search
Close this search box.

എട്ട് രാഷ്ട്രങ്ങള്‍ മാത്രമാണ് അഭയാര്‍ഥികളെ സ്വീകരിക്കുന്നത്: യു.എന്‍ ഹൈക്കമ്മീഷണര്‍

ബര്‍ലിന്‍: അഭയാര്‍ഥി വിഷയത്തിലുള്ള ചില രാജ്യങ്ങളുടെ പുറംതിരിഞ്ഞ സമീപനത്തിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ അഭയാര്‍ഥികാര്യ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി. അഭയാര്‍ഥികളെയെല്ലാം സ്വീകരിച്ചിരിക്കുന്നത് എട്ട് രാഷ്ട്രങ്ങള്‍ (പേരെടുത്ത് വ്യക്തമാക്കിയില്ല) മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഭയാര്‍ഥി വിഷയം ചര്‍ച്ച ചെയ്യാന്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ചേര്‍ന്ന സമ്മേളനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. വിവിധ അന്താരാഷ്ട്ര വേദികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഈ വര്‍ഷം അഭയാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമെന്നും അഭയാര്‍ഥി പ്രശ്‌നം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ട ആഗോള പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ നാടുകളില്‍ നിലനില്‍ക്കുന്ന അഭയാര്‍ഥികളോടും വിദേശികളോടുമുള്ള വിരോധത്തിന്റെ ദോശഫലങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി വിഷയത്തിലുള്ള പ്രത്യേക പ്രതിനിധി പീറ്റര്‍ സതര്‍ലാന്റ് മുന്നറിയിപ്പ് നല്‍കി. ഈ പ്രതിഭാസം ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles