കണ്ണൂര്‍: ഷംന തസ്നീമിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സത്യാഗ്രഹ സമരത്തിന് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഷംനയുടെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ പിടികൂടാന്‍ എസ്.ഐ.ഒ ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് സമരപന്തല്‍ സന്ദര്‍ശിച്ച് കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ മുഹ്സിന് ഇരിക്കൂര്‍, ജവാദ് അമീര്‍, അലി ഫായിസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.