അങ്കാറ: തുര്‍ക്കിയുടെ പ്രസിഡന്റായി ഉര്ദുഗാന് അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ജൂലൈ ഒന്‍പതിനാകും സത്യപ്രതിജ്ഞയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉര്‍ദുഗാനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രാദേശിക സമയം വൈകീട്ട് നാലു മണിക്ക് തലസ്ഥാനമായ അങ്കാറയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാകും ചടങ്ങുകള്‍.
ജൂണ്‍ 24നാണ് തുര്‍ക്കിയുടെ പ്രസിഡന്റായി വീണ്ടും ഉര്‍ദുഗാനെ തെരഞ്ഞെടുത്തത്. തുര്‍ക്കിയിലെ നിയമസഭാംഗങ്ങള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേല്‍ക്കും. 52.5 ശതമാനം വോട്ടോടു കൂടിയാണ് ഉര്ദുഗാന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയും എം.എച്ച്.പി പാര്‍ട്ടിയും കൂടി 53.6 ശതമാനം വോട്ടാണ് നേടിയത്.