കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസ കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ആവശ്യപ്പെട്ടുകൊണ്ട് ഐ.എസ്.എം സന്ദേശ പ്രചാരണം നടത്തി. സംസ്ഥാന തല പ്രചാരണോദ്ഘാടനം പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹിയില്‍ നിന്നും സന്ദേശ രേഖ സ്വീകരിച്ചുകൊണ്ട് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിച്ചു. സമൂഹത്തില്‍ അനുദിനം വര്ധിച്ചുകൊണ്ടിരക്കുന്ന അന്ധവിശ്വാസങ്ങളും അതിന്റെ പേരില്‍ നടക്കുന്ന അതിക്രമണങ്ങളും കൊലപാതകങ്ങളും നാടിന്റെ സമാധാനം തകര്‍ക്കുമ്പോള്‍ ഐ.എസ്.എം നടത്തുന്ന പ്രചാരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐ എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, നിസാര്‍ ഒളവണ്ണ, ഡോ. ഫുക്കാര്‍ അലി, നൗഷാദ് കുറ്റിയാടി, കെ എം എ അസീസ്, ശാക്കിര്‍ ബാബു കുനിയില്‍ സംസാരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, ജനകീയ ബോധവല്‍ക്കരണം, സന്ദേശ പ്രയാണം, സായാഹ്ന സദസ്സുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ നടക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.