Current Date

Search
Close this search box.
Search
Close this search box.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് സകാത്ത് കൊണ്ട് ലക്ഷ്യമാക്കുന്നത്: പാളയം ഇമാം

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് സകാത്ത് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി. ധനികരില്‍ നിന്നും സ്വീകരിച്ച് ദാരിദ്രര്‍ക്ക് നല്‍കണം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ ദാരിദ്ര്യമായിരുന്ന പ്രദേശങ്ങള്‍ സകാത്തിലൂടെ സമ്പന്നമാക്കി. യെമനില്‍ നിന്നും പിരിച്ച സകാത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മദീനയിലേക്ക് അയച്ചു. അടുത്ത വര്‍ഷത്തില്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വന്നു.

സംഘടിത സക്കാത്തിന്റെ പ്രാധാന്യം വിശദമാക്കി ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം സിറ്റി സംഘടിപ്പിച്ച സക്കാത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സിറ്റി പ്രസിഡന്റ് എ.എസ് നൂറുദ്ദീന്‍ അധ്യക്ഷനായി. സെമിനാറില്‍ ബൈത്തുസക്കാത്ത് കേരള സംസ്ഥാന പ്രതിനിധി ഹബീബ് റഹ്‌മാന്‍, ട്രസ്റ്റ് മെമ്പര്‍ എന്‍.എം. അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു, സെമിനാര്‍ കണ്‍വീനര്‍ എം.എച്ച്. ശരീഫ് സ്വാഗതവും സിറ്റി സെക്രട്ടറി ആസിഫ് നന്ദിയും പറഞ്ഞു.

Related Articles