Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറക്കായി മക്കയില്‍

ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറക്കായി മക്കയില്‍. കഴിഞ്ഞ ദിവസം യുവാന്‍ ഇഹ്‌റാം വസ്ത്രമണിഞ്ഞ് ഉംറക്കായുള്ള യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. ജയ ടി.വിയും ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉംറ നിര്‍വഹണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, കഴിഞ്ഞ ദിവസം യുവാന്റെ ഭാര്യ സഫൂറ നിസാര്‍ മക്കയില്‍ കഅ്ബയുടെ കൂടെയുള്ള സെല്‍ഫിയും മസ്ജിദുല്‍ ഹറമിന്റെ ചിത്രവും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഖ്യാത തെന്നിന്ത്യന്‍ സംഗീത സംവിധായകനായ ഇളയരാജയുടെ മകന്‍ കൂടിയായ യുവാന്‍ 2014ലാണ് ഇസ്ലാം മതത്തിലേക്ക് കടന്നുവരുന്നത്. ഇസ്ലാം മതം സ്വീകരിച്ചത് ഒരു നീണ്ട യാത്രയാണെന്നും അമ്മയുടെ മരണത്തിന് ശേഷം താന്‍ മാനസികമായി തളരുകയും ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നുവെന്നും ആ സമയത്ത് തന്റെ സുഹൃത്ത് മുസല്ല സമ്മാനമായി നല്‍കിയതാണ് തന്നിലെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഒരിക്കല്‍ യുവാന്‍ പ്രതികരിച്ചിരുന്നു. പേരേ അബ്ദുല്‍ ഹാലിഖ് എന്ന് മാറ്റിയിരുന്നെങ്കിലും തന്റെ പ്രൊഫഷനല്‍ മേഖലയില്‍ യുവാന്‍ ശങ്കര്‍ എന്നുതന്നെയാണ് ഉപയോഗിക്കുന്നതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം ആശ്ലേഷണത്തിനു ശേഷമാണ് സഫൂറ നിസാറിനെ വിവാഹം ചെയ്തത്.

 

Related Articles