Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫില്‍ ജീവിതം പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് തണലാവാന്‍ യൂത്ത്‌ഫോറം

ദോഹ: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരണപ്പെട്ട നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ കൈകോര്‍ത്ത് ഖത്തറിലെ യൂത്ത്‌ഫോറവും. കോവിഡ്19 മഹാമാരിയില്‍ ജീവന്‍ വെടിഞ്ഞ പ്രവാസി മലയാളികളുടെ നിരാലംബരായ കുടുംബങ്ങള്‍ക്കാണ് സഹായ ഹസ്തവുമായി യൂത്ത്‌ഫോറം മുന്നോട്ടുവന്നത്.

കോവിഡ് ദുരന്തത്തിനിരയായ പ്രവാസികളുടെ കുടുംബങ്ങളെ അവഗണിക്കുന്ന സര്‍ക്കാര്‍ സമീപനം കൂടിയാണ് പ്രവാസി യുവജന സംഘടനയെന്ന നിലയില്‍ ഇത്തരം ഒരു വലിയ ദൗത്യം ഏറ്റെടുക്കാന്‍ പ്രചോദനമായതെന്ന് ദോഹയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ചടങ്ങില്‍ യൂത്ത്‌ഫോറം ആക്ടിംഗ് പ്രസിഡന്റ് ഉസ്മാന്‍ പുലാപറ്റ വുക്തമാക്കി.

വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാതെ പോയ ആളുള്‍കള്‍ക്ക് തണലൊരുക്കുന്ന ഭവന പദ്ധതി, വീട് വെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് ഭൂമി, വരുമാനമാര്‍ഗ്ഗമില്ലാത്ത ആശ്രിതര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായം, നിരാലംബരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് എന്നീ പദ്ധതികളാണ് കഴിഞ്ഞയാഴ്ച നാട്ടില്‍ നടന്ന ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. പ്രവാസത്തില്‍ ഇടറിവീണവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ഈ ചരിത്ര ദൗത്യം ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles