Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫ് ദീദാത്തിന് വെടിയേറ്റു

ഡര്‍ബന്‍: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന ശൈഖ് അഹ്മദ് ദീദാത്തിന്റെ മകനും മതപണ്ഡിതനും ആക്റ്റിവിസ്റ്റുമായ യൂസുഫ് ദീദാത്തിനു വെടിയേറ്റു. ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് ചൊവ്വാഴ്ച ആക്രമികളില്‍ നിന്നും വെടിയേറ്റത്. തലയ്ക്കു പരിക്കേറ്റ 65കാരനായ ദീദാത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡര്‍ബണിലെ വെറുലം കുടുംബ കോടതിക്ക് സമീപത്ത് ഭാര്യയുമൊത്ത് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തതായി പോലിസ് കേണല്‍ തെംബേക്ക എംബെലെ പറഞ്ഞു. ആക്രമിയെന്ന് സംശയിക്കുന്നയാള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ കടന്നുകളഞ്ഞതായും പൊലിസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 8:30ഓടെയായിരുന്നു സംഭവം. യൂസുഫ് ദീദാത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിനു കാരണം വ്യക്തമല്ലെന്നും പൊലിസ് വ്യക്തമാക്കി.

Related Articles