Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ അരാംകോ സ്‌റ്റേഷനില്‍ മിസൈല്‍ പ്രയോഗിച്ചതായി ഹൂതികള്‍

സന്‍ആ: സൗദി അറേബ്യയിലെ അരാംകോയുടെ എണ്ണ വിതരണ സ്‌റ്റേഷനില്‍ മിസൈല്‍ പ്രയോഗിച്ചുവെന്ന അവകാശവാദവുമായി യെമനിലെ ഹൂതികള്‍. ജിദ്ദക്ക് സമീപം സൗദിയുടെ നിയന്ത്രണത്തിലുള്ള അരാംകോയുടെ ഡിസ്ട്രിബ്യൂഷന്‍ സ്‌റ്റേഷനിലാണ് തിങ്കളാഴ്ച മിസൈലുകള്‍ പതിച്ചതെന്നാണ് ഹൂതികള്‍ അറിയിച്ചത്. അതേസമയം, സൗദി അധികൃതര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തങ്ങളുടെ ഓപറേഷന്‍ തുടരുമെന്നും ആയതിനാല്‍ സൗദിയിലുള്ള വിദേശ കമ്പനികളും താമസക്കാരും ജാഗ്രത പാലിക്കണമെന്നും ഹൂതി സൈനിക വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഖുദ്‌സ് -2 എന്ന പേരുള്ള മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. ആക്രമണത്തിന്റെ സാറ്റലൈറ്റ് ചിത്രവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ജിദ്ദയില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് അരാംകോയുടെ ഈ എണ്ണ നിര്‍മാണ കേന്ദ്രം. അരാംകോയും ഹൂതികളുടെ പ്രസ്താവനയില്‍ പ്രതികരിച്ചിട്ടില്ല.

Related Articles