Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഡ്രോണ്‍ ആക്രമണം; നിവേദനം സമര്‍പ്പിച്ച് യമന്‍ കുടുംബങ്ങള്‍

സന്‍ആ: തീവ്രവാദ വിരുദ്ധ നടപടയുടെ ഭാഗമായി 2013നും 2018നുമിടയില്‍ ഒമ്പത് കുട്ടികളുള്‍പ്പെടെ 34 ബന്ധുക്കളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയ യു.എസ് ഭരണകൂടത്തിനെതിരെ നിവേദനം സമര്‍പ്പിച്ച് യമന്‍ കുടുംബങ്ങള്‍. മനുഷ്യാവകാശത്തെ മുന്‍നിര്‍ത്തി കുടുംബങ്ങള്‍ക്ക് പകരമായി ഇന്റര്‍ അമേരിക്കന്‍ കമ്മീഷന് മനുഷ്യാവകാശ വിഭാഗമായ റിപ്രീവ്  ചൊവ്വാഴ്ച നിവേദനം നല്‍കുകയായിരുന്നു.

പ്രത്യേക നടപടികളിലും ആറ് ഡ്രോണ്‍ ആക്രമണങ്ങളിലും കുടുംബത്തിന് വമ്പിച്ച നഷ്ടമുണ്ടായതായി റിപ്രീവ് പറഞ്ഞു. ഫലയലുകള്‍ പരിശോധിച്ച് കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര നടപടികള്‍ യു.എസ് സ്വീകരിക്കുന്നതിന് കമ്മീഷനോട് ഇരു കുടുംബവും ആവശ്യപ്പെട്ടു.

Related Articles