Current Date

Search
Close this search box.
Search
Close this search box.

അബഹ ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോണ്‍ തടഞ്ഞതായി സൗദി

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ നഗരമായ അബഹക്കു നേരെ യെമന്‍ ഹൂതി വിമതര്‍ തൊടുത്തുവിട്ട ഡ്രോണ്‍ ആക്രമണം തടഞ്ഞിട്ടതായി സൗദി സൈന്യം അറിയിച്ചു. സൗദി അറേബ്യയുടെ ഒരു പ്രധാന എയര്‍ബേസ് സ്ഥിതി ചെയ്യുന്ന ഖമീസ് മുഷൈത്തിലെ ഗാരിസണ്‍ നഗരത്തിനു നേരെയാണ് സായുധ ഡ്രോണ്‍ എത്തിയത്. എന്നാല്‍ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് സൗദി സൈന്യം ആകാശത്ത് വെച്ച് തകര്‍ക്കുകയായിരുന്നുവെന്ന് രാജ്യത്തെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബുധനാഴ്ചയും നിരവധി ഡ്രോണ്‍ ആക്രമണങ്ങളുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും ബൈഡന്‍ ഭരണകൂടം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ആക്രമണുണ്ടായിരിക്കുന്നത്. നാല് ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഒരു സിവിലയന്‍ വിമാനം കത്തിയതായും ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു. അബഹയില്‍ യെമനില്‍ നിന്നുള്ള ഹൂതികള്‍ നിരന്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്.

Related Articles