Current Date

Search
Close this search box.
Search
Close this search box.

സൗദി രാജാവ്, കീരീടാവകാശി, ട്രംപ് എന്നിവര്‍ക്കെതിരെ വധശിക്ഷ വിധിച്ച് യെമന്‍ കോടതി

സന്‍ആ: അപൂര്‍വ വിധിയാണ് കഴിഞ്ഞ ദിവസം യെമന്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. യെമന്‍ യുദ്ധ മുന്നണിയിലുള്ള അറബ് സഖ്യം സ്‌കൂള്‍ ബസിനു നേരെ ബോംബിങ് നടത്തിയതിന് സൗദി രാജാവ്, കീരീടാവകാശി, യു.എസ് പ്രസിഡന്റ്, യെമന്‍ പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് യെമന്‍ സഅദയിലെ പ്രത്യേക ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചിരിക്കുന്നത്.

ബുധനാഴ്ച ഹൂതിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ് ഏജന്‍സിയായ സബയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യെമനിലെ മജ്‌സ് ജില്ലയിലെ ദഹ്‌യാനില്‍ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ജഡ്ജി പറഞ്ഞത്. പത്ത് പേര്‍ക്കെതിരെയാണ് കോടതി വധ ശിക്ഷ വിധിച്ചത്. സൗദിയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി ബിന്‍ ബന്‍ദര്‍, ഡൊണാള്‍ഡ് ട്രംപ്,അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി എന്നിവരെല്ലാം ഇതിലുള്‍പ്പെടും.

സ്‌ഫോടനത്തില്‍ ഇരകാളയവരുടെ കുടുംബങ്ങള്‍ക്ക് 10 ബില്യണ്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രോസിക്യൂഷന്‍ അപ്പീല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles