Current Date

Search
Close this search box.
Search
Close this search box.

മൂന്നു മാസം പിന്നിട്ടിട്ടും പ്രതിഷേധം കെട്ടടങ്ങാതെ സുഡാന്‍

കാര്‍തൂം: കഴിഞ്ഞ മൂന്നു മാസമായി സുഡാന്‍ ജനത നടത്തുന്ന ജനകീയ പ്രതിഷേധം വീര്യം ചോരാതെ ഇപ്പോഴും തുടരുകയാണ്. പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിന്റെ രാജി ആവശ്യപ്പെട്ടാണ് സുഡാനിലും ജനക്കൂട്ടം തെരുവിലിറങ്ങിയത്. സുഡാന്റെ തലസ്ഥാനമായ കാര്‍തൂമില്‍ അടക്കം രാജ്യത്തെ പ്രധാന തെരുവുകളിലെല്ലാം ജനങ്ങള്‍ സര്‍ക്കാരിനെതിരെ സമരത്തിലാണ്. പ്രസിഡന്റിനെതിരെയും സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളികളുമായി ആബാലവൃദ്ധം ജനങ്ങളാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കാര്‍തൂമിന് പുറമെ ബുറി,ബഹാരി ജില്ലകളിലും ഒംദുര്‍മാന്‍ എന്നിവിടങ്ങളിലും ജനങ്ങളെ പിരിച്ചുവിടാന്‍ സൈന്യം ടിയര്‍ഗ്യാസും ലാത്തിയും പ്രയോഗിച്ചു.

2018 ഡിസംബര്‍ 19നാണ് സുഡാനില്‍ ജനകീയ പ്രതിഷേധം ആരംഭിച്ചത്. നിത്യോപയോഗ ഭക്ഷ്യസാധനങ്ങള്‍ക്കും ബ്രഡിനും സര്‍ക്കാര്‍ മൂന്നിരിട്ടി വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭ റാലികള്‍ ആരംഭിച്ചത്. 1989 മുതല്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ പിന്നീട് രാജ്യത്തുടനീളം പ്രതിഷേധമാരംഭിക്കുകയായിരുന്നു.  അയല്‍രാജ്യമായ അള്‍ജീരിയയില്‍ ഇതേ ആവശ്യമുന്നയിച്ച് നടത്തിയ ജനകീയ സമരം വിജയം കണ്ടതിന്റെ ആവേശത്തിലാണ് സുഡാനിലും സമരവീര്യം ചോരാതെ യുവാക്കളടക്കമുള്ള ജനം തെരുവില്‍ തുടരുന്നത്.

Related Articles