Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ പ്രവിശ്യ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ താലിബാനും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സര്‍ക്കാര്‍ അധീനതയിലുള്ള അവശേഷിക്കുന്ന ഭാഗങ്ങളും പിടിച്ചെടുത്ത് താലിബാന്‍ മുന്നേറ്റം കൂടുതല്‍ ശക്തമാക്കുകയാണ്. അതിനിടെ തെക്കന്‍ നിമ്രൂസ് പ്രവിശ്യയുടെ തലസ്ഥാനമായ സറന്‍ജും കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചെടുത്തു. ഇത് അഫ്ഗാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

മറ്റു രണ്ട് പ്രവിശ്യകളില്‍ താലിബാന്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് സംഘം പ്രവിശ്യ തലസ്ഥാനം പിടിച്ചെടുക്കുന്നത്. തെക്കന്‍ പ്രവിശ്യയായ നിമ്രൂസിന്റെ തലസ്ഥാനം വെള്ളിയാഴ്ചയാണ് താലിബാന് കീഴടക്കിയതെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹിന്റെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

താലിബാന്‍ കഴിഞ്ഞ മാസങ്ങളില്‍ ഡസന്‍ കണക്കിന് ജില്ലകളും അതിര്‍ത്തി പ്രദേശങ്ങളും പിടിച്ചെടുക്കുകയും നിരവധി പ്രവിശ്യ തലസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

2001 ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അട്ടിമറിച്ചതിന് ശേഷമാണ് രാജ്യത്ത് കര്‍ശനമായ ഇസ്ലാമിക നിയമം പുനസ്ഥാപിക്കാനുള്ള പോരാട്ടം താലിബാന്‍ ആരംഭിച്ചത്. കഴിഞ്ഞ മാസാവസാനത്തോടെ യു.എസ് സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ പോരാട്ടം വീണ്ടും ശകതമായത്.

Related Articles