Current Date

Search
Close this search box.
Search
Close this search box.

17 വര്‍ഷത്തെ സംഘര്‍ഷമവസാനിപ്പിക്കാന്‍ സമാധാന കരാര്‍ അംഗീകരിച്ച് സുഡാന്‍ വിമതര്‍

കാര്‍തൂം: കഴിഞ്ഞ 17 വര്‍ഷമായി രാജ്യത്ത് തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ ലക്ഷ്യമിട്ട് സുഡാനിലെ വിമത സംഘം സമാധാന കരാറില്‍ ഏര്‍പ്പെട്ടു. ദര്‍ഫറില്‍ നിന്നും തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സുഡാന്‍ റെവല്യൂഷണറി ഫ്രണ്ട് സഖ്യമാണ് സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവെച്ചതെന്ന് സുഡാന്‍ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് ഇതുസംബന്ധമായി ചര്‍ച്ച നടന്നത്. തിങ്കളാഴ്ച ജുബയില്‍ വെച്ച് ഔദ്യോഗികമായി ഇരുവിഭാഗവും തമ്മില്‍ കരാറില്‍ ഒപ്പുവെക്കും. 2019 മുതല്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം കുറക്കാന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചുള്ള പ്രാഥമിക നടപടിക്രമങ്ങളിലാണ് ഇരുവിഭാഗവും ഒപ്പുവെക്കുക. അതേസമയം രാജ്യത്തെ വിമത ചേരിയിലുള്ള രണ്ട് വിഭാഗം സമാധാന കരാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. Sudan Liberation Movement, Sudan People’s Liberation Movement-North (SPLM-N) എന്നിവയാണത്. വര്‍ഷങ്ങളായി രാജ്യത്ത് സര്‍ക്കാര്‍ സൈന്യവും വിമത ശക്തികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.

Related Articles