Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

മനാമ: കോവിഡ് അതിവേഗം വ്യാപിക്കുന്നതിനാല്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടപ്പാക്കുന്ന ലോക്ഡൗണ്‍ 25 ഓഗസ്റ്റ് എട്ട് വരെയാണ്. കൂടാതെ രാത്രികാല കര്‍ഫ്യൂവും നടപ്പിലാക്കുന്നുണ്ട്. ഒമാന്റെ മുഴുവന്‍ ഗവര്‍ണറേറ്റിലും ലോക്ഡൗണ്‍ നിലനില്‍ക്കും. രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കര്‍ഫ്യൂ സമയത്ത് കടകളും പൊതുസ്ഥലങ്ങളും അടഞ്ഞു കിടക്കും. ഈ സമയത്ത് യാത്ര ചെയ്യാന്‍ പാടുള്ളതല്ല. ബലിപെരുന്നാളില്‍ ഈദ്ഗാഹ് അടക്കമുള്ള യാതൊരു ഒത്തുചേരലുകളും പള്ളികളിലെ നമസ്‌കാരങ്ങളും പാടില്ലെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഈദ് മാര്‍ക്കറ്റുകളും ഈദ് സന്ദര്‍ശനങ്ങളും പാടില്ലെന്നും കമ്മിറ്റി അറിയിച്ചു. 47 ലക്ഷം ജനങ്ങളാണ് ഒമാനിലുള്ളത്. ഇവിടെ ആകെ 69,887 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 337 പേര്‍ മരിക്കുകയും ചെയ്തു. നേരത്തെ മാര്‍ച്ചില്‍ മസ്‌കറ്റ്,ദൊഫാര്‍,ദുകം അടക്കമുള്ള പ്രദേശങ്ങളില്‍ ചില ടൂറിസ്റ്റ് ഏരിയകളിലും ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിരുന്നു.

Related Articles