Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ ദുര്‍ബലമായ പാസ്‌പോര്‍ട്ടുകള്‍ പശ്ചിമേഷ്യയിലേത്: റിപ്പോര്‍ട്ട്

ദമസ്‌കസ്: ലോകത്തെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഹെന്‍ലി ആന്റ് പാര്‍ട്‌ണേഴ്‌സ് പാസ്‌പോര്‍ട് ഇന്‍ഡക്‌സ് എന്ന ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പായുള്ള വിസ നടപടികള്‍, യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍, യാത്ര രേഖകള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

ഹെന്‍ലി പുറത്തുവിട്ട പട്ടികയില്‍ മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളും പട്ടികയില്‍ പകുതിയിലും താഴെയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നീ രാഷ്ട്രങ്ങളാണ് അവസാന മൂന്ന് സ്ഥാനക്കാര്‍. 110 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇന്ത്യ ഇതില്‍ 85ാം സ്ഥാനത്താണ്. ജപ്പാന്‍, സിംഗപ്പൂര്‍, സൗത്ത് കൊറിയ എന്നീ രാഷ്ട്രങ്ങളാണ് പട്ടികയില്‍ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങളില്‍. വിസ വാങ്ങുന്നത്, സന്ദര്‍ശക പെര്‍മിറ്റ്, ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി എന്നിവയെല്ലാം റാങ്കിങിന് മാനദണ്ഡമാണ്.

ഇറാഖ്, സിറിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 28, 29 രാഷ്ട്രങ്ങളിലേക്ക് വിസ രഹിത, ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. അള്‍ജീരിയ, ജോര്‍ദാന്‍, മൊറോകോ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. തുര്‍ക്കിയും യു.എ.ഇയും മാത്രമാണ് പട്ടികയില്‍ പകുതിക്കും മേലെ ഉള്ളത്.

Related Articles