Current Date

Search
Close this search box.
Search
Close this search box.

ടൂറിസം അബാസഡറായി മെസ്സിയെ നിയമിച്ച് സൗദി

ജിദ്ദ: ലോക ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി സൗദി അറേബ്യയുടെ ടൂറിസം ബ്രാന്റ് അംബാസഡര്‍. ചൊവ്വാഴ്ച സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖത്തീബ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മെസ്സി കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. താരത്തിന് വന്‍ സ്വീകരണമാണ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയത്. പി എസ് ജിയിലെ സഹതാരമായ ലിയാനാര്‍ഡോ പെരഡെസും(അര്‍ജന്റീന)മറ്റ് സുഹൃത്തുക്കളും മെസ്സിക്കൊപ്പം ഉണ്ട്.

നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയും അര്‍ജന്റീനയും ഒരേ ഗ്രൂപ്പിലാണെന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മെസ്സിയുടെ പുതിയ നിയമനം.

‘നിങ്ങള്‍ സൗദിയുടെ ടൂറിസം പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന’് മന്ത്രി ട്വീറ്റ് ചെയ്തു. ജിദ്ദയില്‍ നടന്നു കൊണ്ടിരിക്കുന്ന വിനോദ പരമ്പരയായ ജിദ്ദാ സീസണ്‍ സന്ദര്‍ശകനായാണ് മെസ്സി ജിദ്ദയിലെത്തിയത്. കഴിഞ്ഞ റിയാദ് സീസണ്‍ ആസ്വദിക്കാനും മെസ്സി എത്തിയിരുന്നു.

Related Articles