Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍: സമരം ചെയ്ത ആയിരത്തോളം അധ്യാപകരെ അറസ്റ്റു ചെയ്തു

അമ്മാന്‍: ജോര്‍ദാനില്‍ അധ്യാപക യൂണിയനുകള്‍ പുരിച്ചുവിട്ടതിനെതിരെ സമരം ചെയ്ത ആയിരത്തോളം അധ്യാപകരെ അറസ്റ്റ് ചെയ്തു. അധ്യാപകര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്ന ജോര്‍ദാന്‍ സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജൂലൈ 25നാണ് ജോര്‍ദാനിയന്‍ ടീച്ചേഴ്‌സ് അസോസിയേഷനെ (JTA) അധികൃതര്‍ പിരിച്ചുവിടുകയും അതിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ശമ്പള വര്‍ധനവായിരുന്നു സമരക്കാരായ അധ്യാപകരുടെ പ്രധാന ആവശ്യം. രാജ്യത്ത് കോവിഡ് മൂലം സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞ പശ്ചാതലത്തിലാണ് ശമ്പളവര്‍ധനവും ആവശ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര യൂണിയന്‍ കൂടിയാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള JTA. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കോവിഡ് നിയമങ്ങളും ഉപയോഗിക്കുകയാണ് ചെയ്തത്. സമരം കവര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെയും അസാധാരണ നടപടികളാണ് അധികൃതര്‍ കൈകൊണ്ടത്.

സര്‍ക്കാരും അധ്യാപകരും തമ്മിലുള്ള സംഘര്‍ഷം രാജ്യത്ത് ആദ്യത്തെ സംഭവമല്ല. 2019 സെപ്റ്റംബറിലും ജോര്‍ദാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് അരങ്ങേറിയിരുന്നത്.

Related Articles