Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി യു.എ.ഇ സന്ദര്‍ശിച്ചു

അബുദബി: ഇസ്രായേലിന്റെ വിദേശ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ സുരക്ഷാ ചര്‍ച്ചക്കായി യു.എ.ഇ സന്ദര്‍ശിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നത്. സുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് മൊസാദ് തലവന്‍ യോസി കോഹന്‍ യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നോന്‍ ബിന്‍ സായിദ് അല്‍നഹ്‌യാനുമായി ചര്‍ച്ച നടത്തി- ഡബ്ല്യു.എ.എം വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലും യു.എ.ഇയും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇസ്രായേലിന്റെ അബുദബിയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

 

Related Articles