Current Date

Search
Close this search box.
Search
Close this search box.

എംബസി തുറക്കുന്നതിന് മുന്നോടിയായി യു.എ.ഇയിലേക്ക് സ്ഥാനപതിയെ നിയമിച്ച് ഇസ്രായേല്‍

തെല്‍ അവീവ്: യു.എ.ഇയുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെട്ടതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി അബൂദബിയില്‍ എംബസി തുറക്കാനൊരുങ്ങി ഇസ്രായേല്‍. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയെ യു.എ.ഇയില്‍ നിയമിച്ചു. മുന്‍ തുര്‍ക്കി അംബാസിഡര്‍ കൂടിയായിരുന്ന ഈദാന്‍ നൂഹിനെയാണ് ഇസ്രായേല്‍ നിയോഗിച്ചത്. ജറൂസലേം പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എ.ഇയില്‍ സ്ഥാപിക്കാനിരിക്കുന്ന സ്ഥിരം ഇസ്രായേല്‍ എംബസിയുടെ നിര്‍മാണച്ചുമതലയാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം. വരും ദിവസം തന്നെ അദ്ദേഹം യു.എ.ഇയിലെത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പുതിയ അംബാസിഡറെ സര്‍ക്കാര്‍ നിയമിക്കുന്നത് വരെ താല്‍ക്കാലികമായിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇസ്രായേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമാകും സ്ഥിരം അംബാസിഡറെ നിയമിക്കുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15നാണ് യു.എസിന്റെ മധ്യസ്ഥതയില്‍ വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്.

Related Articles