Current Date

Search
Close this search box.
Search
Close this search box.

സ്കോട്ട് ലാൻറിന് മുസ്ലിം പ്രധാനമന്ത്രി

ലണ്ടൻ- ഒന്നര ശതമാനത്തിൽ താഴെ മാത്രം മുസ്ലിംകളുള്ള സ്കോട്ട് ലാൻറിൽ മുസ്ലിം പ്രധാനമന്ത്രി.
മുസ്ലിം പേരുപോലും പ്രശ്നവൽക്കരിക്കപ്പെടുന്ന ഇസ്ലാമാഫോബിയയുടെ കാലത്ത് വംശീയതയെ വകഞ്ഞ് മാറ്റി പാക്ക് വംശജനായ ഹംസ യൂസുഫ് സ്കോട്ട് ലാൻറ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പശ്ചിമ യൂറോപ്പിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയാണ് അദ്ദേഹം. അവിടത്തെ പ്രതിപക്ഷ പാർട്ടി നേതാവും പാക്ക് വംശജനാണ് അനസ് സർവർ. ഇരുവരുടെയും വൈയക്തിക സവിശേഷതകളാണ് അവിശ്വസനീയവും അതീവ വിസ്മയകരവുമായ ഈ സംഭവത്തിന് പിന്നിലെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധേയമായ ഇതൊന്നും നമ്മുടെ സംസ്ഥാനത്ത് വാർത്തയായി പോലും വന്നില്ലെന്നതും വിസ്മകരം തന്നെ.
ഏതായാലും വംശീയതക്കും ഇസ്ലാമാഫോബിയക്കും യൂറോപ്പിൽ തന്നെ തിരിച്ചടിയുണ്ടാകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles