Current Date

Search
Close this search box.
Search
Close this search box.

ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 14 ഇസ്രായേല്‍ സൈനികരെ കൂടി വധിച്ചതായി ഹമാസ്

ഗസ്സ സിറ്റി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 14 ഇസ്രായേല്‍ സൈനികരെ കൂടി വധിച്ചതായി ഹമാസ്. ശനിയാഴ്ച നടന്ന സൈനികാക്രമണത്തില്‍ 14 സൈനികരെ വധിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹമാസിന്റെ സൈനിക വിഭാഗം അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഖാന്‍യൂനിസിന്റെ കിഴക്ക് ഭാഗത്തുള്ള അല്‍സാനയില്‍ വെച്ചാണ് ആക്രമണം നടന്നത്.

14 ല്‍ അഞ്ച് ഇസ്രായേല്‍ സൈനികരെ പോയന്റ് ബ്ലാങ്കില്‍ വെച്ചാണ് വകവരുത്തിയത്. ‘അല്‍യാസീന്‍ 105’ മിസൈല്‍ ആക്രമണത്തിലൂടെ നാല് മെര്‍ക്കാവെ ടാങ്കുകളും യുദ്ധസാമഗ്രികളും തകര്‍ത്തതായും ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി. പോരാട്ടരംഗത്ത് അല്‍ഖസ്സാമിന് പുറമെ, അല്‍ ജിഹാദുല്‍ ഇസ്്‌ലാമിന്റെ സൈനികവിഭാഗം സറായാ ഖുദ്‌സും സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ടാങ്കുകള്‍ക്ക് നേരെയുള്ള മിസൈലാക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കും രണ്ട് സൈനിക ജനറല്‍മാര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

 

Related Articles