Current Date

Search
Close this search box.
Search
Close this search box.

ബൈഡനെ സ്വാഗതം ചെയ്ത് ലോകനേതാക്കള്‍

വാഷിടങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ജോ ബൈഡന് അഭിനന്ദനപ്രവാഹവുമായി ലോക നേതാക്കള്‍. വിവിധ രാഷ്ട്ര, സംഘടന നേതാക്കളാണ് വ്യാഴാഴ്ച ബൈഡന് ആശംസ അറിയിച്ചത്. തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ മാറ്റുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പ്രതികരിച്ചു.

ചൈന

ട്രംപ് പ്രസിഡന്റായതോടെ നഷ്ടപ്പെട്ട ഉഭയകക്ഷി ബന്ധങ്ങളിലെ ഗുരുതരമായ നാശനഷ്ടങ്ങള്‍ ചൈനയെ യുക്തിസഹമായും വസ്തുനിഷ്ടമായും സമീപിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാവരും ഇതിനെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ചൈന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍

നാലു വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം യൂറോപ്പിന് വൈറ്റ് ഹൗസില്‍ ഒരു സുഹൃത്തിനെ ലഭിച്ചിരിക്കുകയാണ്. ഇ.യുവിലെ 27 അംഗരാഷ്ട്രങ്ങളില്‍ ചിലരോട് ട്രംപ് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നു. ഇത്രയും കാലം യൂറോപ്പ് കാത്തിരുന്ന പുതിയ പ്രഭാതത്തിനാണ് തുടക്കമായതെന്നും ഇ.യു കമ്മീഷന്‍ പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍

യു.എസിലെ സ്വേഛാധിപത്യ യുഗത്തിനാണ് ഇന്ന് അന്ത്യം കുറിച്ചത്. ട്രംപിന്റെ അശ്ലീല ഭരണത്തിനാണ് അന്ത്യമായിരിക്കുന്നതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാന്റെ ആണവ കരാറില്‍ നിന്നും ട്രംപ് ഭരണകൂടെ പിന്‍മാറിയതിനു പിന്നാലെ യു.എസ് ഇറാനു നേരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

യു.എസ് പ്രതിബദ്ധതയിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കഴിഞ്ഞ നാല് വര്‍ഷത്തെ കറ നീക്കംചെയ്യാന്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് കഴിയുമെങ്കില്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍

ഫലസ്തീന്‍ ജനങ്ങള്‍ക്കും ഫലസ്തീല്‍ രാഷ്ട്രത്തിനും സ്വാതന്ത്ര്യത്തിലും സമാധാനത്തിലും നീതിയുക്തമായ ഒരു സമാധാനപ്രക്രിയ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയിലെയും ലോകത്തിന്റെയും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ, റഷ്യ, പാകിസ്താന്‍, ഇസ്രായേല്‍ എന്നീ രാഷ്ട്ര പ്രതിനിധികളും ബൈഡന് അഭിനന്ദനമറിയിച്ച് പ്രസ്താവനയിറക്കി.

Related Articles