Current Date

Search
Close this search box.
Search
Close this search box.

ക്വാറന്റീനില്‍ കഴിയുന്നവരുടെ മനോധൈര്യം; സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് വിസ്ഡം

കോഴിക്കോട്: കോവിഡ് സാഹചര്യത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെയും ചികിത്സക്ക് വിധേയരാവുന്നവരുടെയും മനോധൈര്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ക്വാറന്റയ്ന്‍ സംഗമം ആവശ്യപ്പെട്ടു.

രോഗഭീതിയുടെ പശ്ചാത്തലത്തില്‍ മാനസിക പ്രയാസം അനുഭവിക്കുന്നവരും വിദേശങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരിലും മാനസികാസ്വാസ്ഥ്യം വളരെ പ്രകടമായി വരുന്നതായി കാണുന്നുണ്ട്. മനോധൈര്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും രോഗത്തെ അതിജീവിക്കാന്‍ കഴിയുമെന്ന കാര്യം പൊതുസമൂഹത്തില്‍ ശക്തമായി വളര്‍ത്തിയെടുക്കണം. ചെറിയ കുട്ടികളും, പ്രായമായവരും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ഭീതി വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും മതസംഘടനകളുടെയും സഹായത്താല്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ക്വാറന്റീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ടി.കെ അശ്റഫ്, പ്രൊഫ. ഹാരിസ്ബ്നു സലീം, സി.പി സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, ഹുസൈന്‍ കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles