Current Date

Search
Close this search box.
Search
Close this search box.

എവിടെ നിങ്ങളുടെ മനുഷ്യത്വം ? നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത് ? 

ഗസ്സ സിറ്റി: ഗസ്സക്കു മേല്‍ ഇസ്രായേല്‍ തുടരുന്ന നരഹത്യക്കെതിരെ ലോകരാജ്യങ്ങള്‍ തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് 21കാരിയായ ഫലസ്തീന്‍ വിദ്യാര്‍ത്ഥിനി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഗസ്സ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി താല ഹെര്‍സല്ല.

‘എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്. ഞങ്ങള്‍ ഇവിടുത്തെ സാധാരണക്കാരാണ്, ഞങ്ങള്‍ എവിടേക്കാണ് പോകേണ്ടത് ?

ഞങ്ങള്‍ സ്‌കൂളിലേക്ക് പോയി, അവര്‍ സ്‌കൂള്‍ ബോംബിട്ടു. ഞങ്ങള്‍ വീടുകളിലേക്ക് പോയി, അവര്‍ വീട് ബോംബിട്ടു. ഞങ്ങള്‍ ആശുപത്രികളിലേക്ക് പോയി, അവര്‍ ആശുപത്രികള്‍ ബോംബിട്ടു. ഇത് കൂട്ടക്കൊലയാണ്. ഇത് വംശഹത്യയാണ്. എന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത് ? നടപടിയെടുക്കാന്‍ നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത്. എവിടെ നിങ്ങളുടെ മനുഷ്യത്വം ?’ എന്നാണ് തലാ വീഡിയോവില്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ അഹ്‌ലി ആശുപത്രിക്ക് നേരെയുള്ള ബോംബിങ്ങിനെ ചോദ്യം ചെയ്താണ് ബുധനാഴ്ച അവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നേരത്തെയും ഗസ്സയിലെ സംഭവവികാസങ്ങള്‍ തലാ തന്റെ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

‘ഈ രാത്രി ഞങ്ങളുടെ അവസാന രാത്രിയായിരിക്കുമെന്നാണ് ഞങ്ങള്‍ എല്ലാ രാത്രിയും പറയുന്നത്. ഒരു സ്ഥലത്തും ഞങ്ങളുടെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ല. ഗാസയിലെ ഓരോ മുക്കും മൂലയും ഇസ്രായേല്‍ തങ്ങളുടെ വ്യോമാക്രമണത്തിന് ലക്ഷ്യമിടുന്നു.’ എ.ബി.സി ന്യൂസ് ലൈവിന് കൊടുത്ത അഭിമുഖത്തിനിടെ തലാ പറഞ്ഞു.

 

Related Articles