ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന് ഉത്തരവാദികളായവരെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ധീന്‍ ഉവൈസി. കുറ്റവാളികളെ വെറുതെ വിടുന്നതാണ് ബി.ജെ.പി പഠിപ്പിക്കുന്ന പാഠമെന്ന് ഉവൈസി പറഞ്ഞു. ഗുജറാത്തിലെ ജുഹാപുരയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അസദുദ്ധീന്‍ ഉവൈസി.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിട്ടതാണ് 2002ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം. ബില്‍ക്കിസിന്റെ മൂന്ന് വയസ്സുള്ള മകളുടെ കൊലപാതകികളെ നിങ്ങള്‍ മോചിപ്പിക്കും, അഹ്‌സന്‍ ജാഫ്രിയെ കൊന്ന് കളയും. ഇതാണ് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചത്. ഇതില്‍ ഏത് പാഠമാണ് ഞങ്ങള്‍ ഓര്‍ക്കേണ്ടതെന്ന് അമിത് ഷാ പറഞ്ഞുതരണമെന്ന് ഉവൈസി കൂട്ടിച്ചേര്‍ത്തു.
22 വര്‍ഷമായി സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിയെന്നും വര്‍ഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഇതിലൂടെ ഒരു പാഠം പഠിപ്പിക്കാന്‍ സാധിച്ചെന്നും അമിത് ഷാ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0