Current Date

Search
Close this search box.
Search
Close this search box.

ജന്തര്‍ മന്തറില്‍ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് വിവിധ ആവശ്യങ്ങളുയര്‍ത്തി പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി, കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ: താഹിര്‍ ഹുസൈന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം തുടങ്ങിയവരെയാണ് ഷഹിന്‍ ബാഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുള്‍ഡോസര്‍ രാജ്, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമായ ടീസ്റ്റ സെറ്റില്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട്, മുഹമ്മദ് സുബൈര്‍ എന്നിവരുടെ അറസ്റ്റിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ ജന്തര്‍ മന്തറിലെത്തിയ വേളയിലാണ് ഇവരെയും ഏതാനും പ്രവര്‍ത്തകരെയും പൊലിസ് അറസ്റ്റ് ചെയ്തത്.

Related Articles