Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്: താലിബാന്‍

കാബൂള്‍: ഞങ്ങള്‍ മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഇന്ത്യ ഉയര്‍ത്തുന്ന അതേ രീതിയില്‍ കശ്മീരിലെയും ഇന്ത്യയിലെയും മുസ്ലിംകളുടെ അവകാശങ്ങള്‍ ശരിയായി നടപ്പിലാക്കുന്നതിന് വേണ്ടി തങ്ങള്‍ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ യു.എസുമായി ചേര്‍ന്ന് ഖത്തറില്‍ വെച്ചുണ്ടാക്കിയ ദോഹ കരാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തെയും ആക്രമിക്കാന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. കശ്മീരി മുസ്ലിംകളുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനുള്ള അവകാശം ഒരു മുസ്ലിം എന്ന നിലയില്‍ താലിബാനുണ്ടാകും.

അതുപോലെ ഇന്ത്യയിലെ മറ്റു രാഷ്ട്രങ്ങളിലെയും മുസ്ലിംകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ മുസ്ലിംകളും നിങ്ങളുടെ ജനങ്ങളാണ്, അവര്‍ നിങ്ങളുടെ പൗരന്മാരാണ്.
എല്ലാവരും തുല്യരാണെന്ന് നിങ്ങളുടെ നിയമങ്ങള്‍ പറയുന്നത്. അത് നടപ്പാക്കുകയും അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കുകയും വേണം-ഷഹീന്‍ പറഞ്ഞു.

Related Articles