Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ പള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായം ആവശ്യമില്ല: ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ്

ന്യൂഡല്‍ഹി: ഞങ്ങളുടെ പള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായമോ ഗ്രാന്റോ ആവശ്യമില്ലെന്ന് ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ് തലവന്‍ മൗലാന അര്‍ഷദ് മദനി പറഞ്ഞു. ഒരു സര്‍ക്കാര്‍ ബോര്‍ഡ് അഫിലിയേഷനും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക വിദ്യാഭ്യാസത്തിന് ഞങ്ങള്‍ എതിരല്ല. ഞങ്ങളുടെ കുട്ടികള്‍ പഠന്തതില്‍ മികവ് പുലര്‍ത്തണമെന്നും എന്‍ജിനീയര്‍, ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവരാകാനും മത്സര പരീക്ഷകളില്‍ പങ്കെടുത്ത് വിജയം നേടാനും അവര്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ മദ്രസകളുടെ പ്രത്യേകിച്ച് ദാറുല്‍ ഉലൂം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഉലൂമിന്റെ ലക്ഷ്യം വിദ്യാഭ്യാസം നല്‍കുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ സ്വാതന്ത്ര്യവും കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യു.പി സര്‍ക്കാര്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂം അടക്കം 306 മദ്രസകള്‍ നിയമവിരുദ്ധമാണെന്നും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മദനിയുടെ പ്രസ്താവന.

Related Articles