Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ രാഷ്ട്രങ്ങളുടെ യോഗം വിളിക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇസ്രായേലും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാഷ്ട്രങ്ങളും ഉള്‍പ്പെടുന്ന യോഗം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി യു.എസ്. 2023ന്റെ തുടക്കത്തില്‍ കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറുന്ന പുതിയ വലതുപക്ഷ ഇസ്രായേല്‍ സര്‍ക്കാറിനെ സംയമനം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന വിവിധ ശ്രമങ്ങളുടെ ഭാഗമാണിത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

2022 മാര്‍ച്ചില്‍ നെഗേവ് ഉച്ചകോടിയില്‍ (Negev Summit) പങ്കെടുത്ത രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ക്കായി 2023ലെ ആദ്യ പാദത്തില്‍ കൂടിക്കാഴ്ച നടത്താന്‍ യു.എസ് ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്ന് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫ്രഞ്ച് പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നെഗേവ് ഉച്ചകോടിയില്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

ഇസ്രായേലുമായി ഔദ്യോഗികമായി ആദ്യം ബന്ധം സ്ഥാപിക്കുന്ന അറബ് രാഷ്ട്രം ഈജിപ്താണ്. യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ 2020ലാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്ന നടപടിയുമായി ഇസ്രായേല്‍ മുന്നോട്ടുപോകില്ലെന്ന അന്നത്തെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഉറപ്പിനെ തുടര്‍ന്നാണ് അബ്രഹാം ഉടമ്പടിയില്‍ യു.എ.ഇ ഒപ്പുവെച്ചത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles