Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയുടെ ഗേറ്റ് അടക്കണമെന്ന ഇസ്രായേല്‍ കോടതി വിധി അധികൃതര്‍ തള്ളി

ജറൂസലേം: മസ്ജിദുല്‍ അഖ്‌സയുടെ പ്രധാന കവാടമായ ബാബറഹ്മ അടക്കണമെന്ന ഇസ്രായേല്‍ കോടതിയുടെ വിധി മസ്ജിജ് അധികൃതര്‍ തള്ളി. ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ ബഹുജന പ്രതിഷേധം നടത്തുന്ന ഗേറ്റ് ആണ് കാരുണ്യത്തിന്റെ കവാടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗേറ്റ്.

ഇത് അടച്ചിടണമെന്നാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് വിധി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ജറൂസലേമിലെ അല്‍ഖുദ്‌സിന്റെ നിയന്ത്രണം കൈയാളുന്ന ഇസ്ലാമിക് വഖ്ഫ് തലവന്‍ ഷെയ്ഖ് അബ്ദുല്‍ അസീം സല്‍ഹാബ് ആണ് രംഗത്തെത്തിയത്.ഗേറ്റ് മുസ്ലിംകള്‍ക്ക് ആരാധനകള്‍ നിര്‍വഹിക്കാനായി തുറന്നിടണം. ഇത് നമ്മുടെ അവകാശമാണ്. അധിനിവേശ കോടതിയുടെ നിയമത്തോട് ഞങ്ങള്‍ പ്രതികരിക്കില്ല. വിധി അനുസരിക്കില്ല അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles