Current Date

Search
Close this search box.
Search
Close this search box.

വഖഫ് നിയമനം: സമസ്ത നേതാക്കള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കാണും.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്ന് നേരത്തെ സമസ്ത മാത്രം പിന്മാറിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ നടന്ന ഖുത്വുബയില്‍ വഖഫ് വിഷയം പറയില്ലെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടര്‍ന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം, മറ്റു സംഘടനകള്‍ വെള്ളിയാഴ്ച ഖുത്വുബകളില്‍ ഈ വിഷയത്തില്‍ ഉദ്‌ബോധനം നടത്തുകയും മറ്റു സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles